Quantcast

പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

MediaOne Logo

Jaisy

  • Published:

    16 Aug 2017 2:28 AM GMT

പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
X

പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ഞൂറ് പേരാണ് പുനരധിവാസ കേന്ദ്രങ്ങളില്‍ അഭയം തേടിയത്

മാനസിക രോഗികളോടുള്ള മലയാളികളുടെ മനോഭാവം വ്യക്തമാക്കുന്നതാണ് പുനരധിവാസ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ എണ്ണം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ഞൂറ് പേരാണ് പുനരധിവാസ കേന്ദ്രങ്ങളില്‍ അഭയം തേടിയത്.

ഒന്നര വര്‍ഷത്തോളം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കഴിഞ്ഞയാളാണിത്. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. ഒരിക്കല്‍ മനോരോഗിയായാല്‍ പിന്നെ സമൂഹത്തിലേക്ക് സാധാരണക്കാരനായി ഒരു തിരിച്ചുവരവുണ്ടാകില്ല. രോഗം മാറിയാലും സമൂഹത്തിന്റെ സംശയ രോഗത്തിന് മുന്നില്‍ അവര്‍ നിസ്സഹായരാകും. പുനരധിവാസ കേന്ദ്രമാണ് അവര്‍ക്കുമുന്നിലെ ഏക അഭയ കേന്ദ്രം.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ സാമൂഹിക ക്ഷേമ വകുപ്പ് 5 പുതിയ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയതോടെ 110 പുനരധിവാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. മൂന്ന് മാസം മുന്‍പുള്ളതിനേക്കാള്‍ അഞ്ഞൂറ് പേരുടെ വര്‍ധനവുണ്ടിപ്പോള്‍. ആകെ 7876 അന്തേവാസികള്‍. ‍4290 പുരുഷന്‍മാരും 3086 സ്ത്രീകളും. എറണാകുളം ജില്ലയിലാണ് കൂടുതല്‍ കേന്ദ്രങ്ങളുള്ളത് -22. 1503 അന്തേവാസികള്‍. കോട്ടയത്ത് 17 ഉം കൊല്ലത്ത് 14 ഉം കേന്ദ്രങ്ങള്‍. ഒരിക്കല്‍ മനോരോഗികളായവരോട് ബന്ധുക്കളടക്കം പൊതുസമൂഹം പ്രകടിപ്പിക്കുന്ന അവിശ്വാസവും തിരസ്കാരവുമാണ് പുനരധിവാസ കേന്ദ്രങ്ങളുടെ വര്‍ധനക്ക് കാരണം.

TAGS :

Next Story