Quantcast

പിണറായിയുടെ തലയ്ക്ക് വിലയിട്ട പരാമര്‍ശം ആര്‍എസ്എസിന്റെ അഭിപ്രായമല്ല

MediaOne Logo

Subin

  • Published:

    16 Aug 2017 3:29 AM GMT

പിണറായിയുടെ തലയ്ക്ക് വിലയിട്ട പരാമര്‍ശം ആര്‍എസ്എസിന്റെ അഭിപ്രായമല്ല
X

പിണറായിയുടെ തലയ്ക്ക് വിലയിട്ട പരാമര്‍ശം ആര്‍എസ്എസിന്റെ അഭിപ്രായമല്ല

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട പരാമര്‍ശം തങ്ങളുടെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍...

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട പരാമര്‍ശം തങ്ങളുടെ അഭിപ്രായമല്ലെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍. ഉജ്ജയിനിയില്‍ പ്രകടിപ്പിച്ച വികാരം സംഘത്തിന്റേതല്ല. സിപിഎം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭോപാലിലെ ഉജ്ജയിനിയില്‍ നിന്നുള്ള ആര്‍.എസ്.എസ് പ്രമുഖ് ഡോ. ചന്ദ്രാവത്ത് ആണ് പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചത്. തന്റെ സ്വത്തുക്കള്‍ വിറ്റും ഇതിനായി പണം ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി എം.പിയായ ചിന്ദാമണി മാളവ്യ എം.എല്‍.എ മോഹന്‍ യാദവ് എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് ചന്ദ്രാവത്തിന്റെ പരസ്യമായ വെല്ലുവിളി. കേരള മുഖ്യമന്ത്രിക്കെതിരായ ഈ പരാമര്‍ശം വലിയ തോതില്‍ വിവാദമായിരുന്നു.

TAGS :

Next Story