Quantcast

മലപ്പുറത്ത് സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ സുരേന്ദ്രന്‍

MediaOne Logo

Sithara

  • Published:

    26 Aug 2017 10:31 AM IST

മലപ്പുറത്ത് സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ സുരേന്ദ്രന്‍
X

മലപ്പുറത്ത് സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ സുരേന്ദ്രന്‍

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ സഹായിക്കാന്‍ സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ സഹായിക്കാന്‍ സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി. ഉത്തര്‍ പ്രദേശില്‍ അറവു ശാലകള്‍ നിരോധിക്കുന്ന കാര്യമടക്കം സിപിഎം പ്രചാരണ വിഷയമാക്കാന്‍ കാരണം ഇതാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോയെന്ന കാര്യത്തില്‍ സിപിഎം ഇപ്പോള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം മലപ്പുറത്ത് ആവശ്യപ്പെട്ടു.

ദേശീയ വിഷയങ്ങള്‍ മാത്രമാണ് എല്‍ഡിഎഫും യുഡിഎഫും മലപ്പുറത്ത് പ്രചാരണത്തിന് തെരഞ്ഞെടുക്കുന്നത്. മലപ്പുറത്തെ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കാത്തതിന് പിന്നില്‍ പ്രത്യേക താല്‍പര്യങ്ങളുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഇടത് സ്ഥാനാര്‍ഥി എം ബി ഫൈസലിനെ ബലിയാടാക്കാനാണ് ശ്രമം. കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രിക ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കുറ്റവാളിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

TAGS :

Next Story