Quantcast

ദേശീയപാതയോരത്തെ മദ്യശാല നിരോധം: വിധി ഇന്ന്

MediaOne Logo

Sithara

  • Published:

    2 Sep 2017 3:38 PM GMT

ദേശീയപാതയോരത്തെ മദ്യശാല നിരോധം: വിധി ഇന്ന്
X

ദേശീയപാതയോരത്തെ മദ്യശാല നിരോധം: വിധി ഇന്ന്

ദേശീയ സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ അടച്ച് പൂട്ടണമെന്നുള്ള വിധിയില്‍ ഭേദഗതികള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും

ദേശീയ സംസ്ഥാന പാതകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയിലുള്ള മദ്യശാലകള്‍ അടച്ച് പൂട്ടണമെന്നുള്ള വിധിയില്‍ ഭേദഗതികള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. മദ്യശാലകള്‍ അടച്ച് പൂട്ടുന്നതിന് നിശ്ചയിക്കപ്പെട്ട സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി വിധി. നിരോധം ഏര്‍പ്പെടുത്തി 2016 ഡിസംബറില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ലെങ്കില്‍ നാളെ മുതല്‍ ദേശീയ സംസ്ഥാന പാതകള്‍ക്കരികിലെ മദ്യശാലകള്‍ അടച്ച് പൂട്ടേണ്ടിവരും.

സംസ്ഥാന പാതകളില്‍ അഞ്ഞൂറ് മീറ്ററെന്ന പരിധി കുറക്കണം, അടച്ച് പൂട്ടാനുള്ള സമയം നീട്ടി നല്‍കണം എന്നിവയാണ് വിവിധ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ഹരജിക്കാരുടെ ആവശ്യം. അടച്ച് പൂട്ടേണ്ട മദ്യശാലകളില്‍ ബാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനും ആവശ്യമുയര്‍ന്നിരുന്നു.

TAGS :

Next Story