Quantcast

കെപിഎസി ലളിതയുടെ പ്രസ്താവന അക്കാദമിക്കും പാര്‍ട്ടിക്കും അപമാനകരമാണെന്ന് സച്ചിദാനന്ദന്‍

MediaOne Logo

Jaisy

  • Published:

    4 Sept 2017 12:59 AM IST

കെപിഎസി ലളിതയുടെ പ്രസ്താവന അക്കാദമിക്കും പാര്‍ട്ടിക്കും അപമാനകരമാണെന്ന്  സച്ചിദാനന്ദന്‍
X

കെപിഎസി ലളിതയുടെ പ്രസ്താവന അക്കാദമിക്കും പാര്‍ട്ടിക്കും അപമാനകരമാണെന്ന് സച്ചിദാനന്ദന്‍

അക്കാദമികള്‍ പൊതുസ്ഥാപനങ്ങളാണ് പാര്‍ട്ടിയുടെ പോഷക സംഘടനകളല്ലെന്ന് സച്ചിദാനന്ദന്‍ ഫേസ്ബുക്ക്പോസ്റ്റില്‍ ഓര്‍മിപ്പിച്ചു

പാര്‍ട്ടി പറയുന്നതേ ചെയ്യൂ എന്ന സംഗീത നാടക അക്കാദമി പ്രസിഡന്റിന്റെ പ്രസ്താവന അക്കാദമിക്കും പാര്‍ട്ടിക്കും അപമാനകരമാണെന്ന് കവി കെ.സച്ചിദാനന്ദന്‍. അക്കാദമികള്‍ പൊതുസ്ഥാപനങ്ങളാണ് പാര്‍ട്ടിയുടെ പോഷക സംഘടനകളല്ലെന്ന് സച്ചിദാനന്ദന്‍ ഫേസ്ബുക്ക്പോസ്റ്റില്‍ ഓര്‍മിപ്പിച്ചു.

പു. ക. സാ. പ്രസിഡന്റ്‌ അങ്ങിനെ പറഞ്ഞാല്‍ ഇന്നത്തെ അവസ്ഥയില്‍ മനസ്സിലാക്കാം. അക്കാദമികള്‍ നികുതിപ്പണം കൊണ്ടു പ്രവര്‍ത്തിക്കുന്ന സ്വയംഭരണംനിലനിര്‍ത്തേണ്ട, സ്ഥാപനങ്ങള്‍ ആണ്. സര്‍ക്കാര്‍ മാറുന്നതിനനുസരിച്ച് അവ ടേം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ പുനര്‍രൂപീകരിക്കുന്നതു തന്നെ തെറ്റാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

TAGS :

Next Story