Quantcast

പഞ്ചനക്ഷത്ര ബാറില്‍ തീരുമാനം മദ്യനയം കര്‍ക്കശമാക്കുമ്പോള്‍: ഉമ്മന്‍ചാണ്ടി

MediaOne Logo

admin

  • Published:

    3 Sept 2017 11:53 PM IST

പഞ്ചനക്ഷത്ര ബാറില്‍ തീരുമാനം മദ്യനയം കര്‍ക്കശമാക്കുമ്പോള്‍: ഉമ്മന്‍ചാണ്ടി
X

പഞ്ചനക്ഷത്ര ബാറില്‍ തീരുമാനം മദ്യനയം കര്‍ക്കശമാക്കുമ്പോള്‍: ഉമ്മന്‍ചാണ്ടി

പഞ്ചനക്ഷത്ര ബാറുകള്‍ നിരോധിക്കണമോ എന്നത് മദ്യനയം കുടുതല്‍ കര്‍ക്കശമാക്കുന്ന സമയത്ത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പഞ്ചനക്ഷത്ര ബാറുകള്‍ നിരോധിക്കണമോ എന്നത് മദ്യനയം കുടുതല്‍ കര്‍ക്കശമാക്കുന്ന സമയത്ത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യനയത്തില്‍നിന്നും പിന്നോട്ട് പോകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച നേതൃശബ്ദം എന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയത് മദ്യനയത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം കുടുതല്‍ കര്‍ക്കശമാക്കുന്ന സമയത്ത് പഞ്ചനക്ഷത്ര ബാറുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കും. മദ്യനയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയപ്പെടുന്നില്ല. സാമൂഹ്യനന്മക്ക് വേണ്ടിയുളള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ വോട്ട് നോക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒന്നുപോലും പ്രതിപക്ഷത്തിനു തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story