Quantcast

സക്കീര്‍ പാര്‍ട്ടി ഓഫീസിലെത്തിയത് പരിശോധിക്കുമെന്ന് കോടിയേരി

MediaOne Logo

Damodaran

  • Published:

    5 Sept 2017 2:05 AM IST

സക്കീര്‍ പാര്‍ട്ടി ഓഫീസിലെത്തിയത് പരിശോധിക്കുമെന്ന് കോടിയേരി
X

സക്കീര്‍ പാര്‍ട്ടി ഓഫീസിലെത്തിയത് പരിശോധിക്കുമെന്ന് കോടിയേരി

കീഴടങ്ങേണ്ട കാര്യം ഇനി തീരുമാനിക്കേണ്ടത് സക്കീര്‍ ഹുസൈനാണെന്ന് കളമശേരി ഏരിയ ആക്ടിങ് സെക്രട്ടറി ടി കെ മോഹനന്‍

വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സി പി എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഉടന്‍ കീഴടങ്ങിയേക്കും. നാളെ രാവിലെയാകും കീഴടങ്ങുക. കളമശേരി പാര്‍ട്ടി ഓഫീസില്‍ സക്കീര്‍ ഉണ്ടെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം പാര്‍ട്ടി ഓഫീസില്‍ സക്കീര്‍ എത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ കീഴടങ്ങേണ്ട കാര്യം ഇനി തീരുമാനിക്കേണ്ടത് സക്കീര്‍ ഹുസൈനാണെന്ന് കളമശേരി ഏരിയ ആക്ടിങ് സെക്രട്ടറി ടി കെ മോഹനന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും സക്കീര്‍ ഹുസൈന്‍ ഇപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ ഇല്ലെന്നും ടി കെ മോഹനന്‍ വ്യക്തമാക്കി.

TAGS :

Next Story