Quantcast

സിപിഎം ദലിത് വിരുദ്ധരെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമെന്ന് കോടിയേരി

MediaOne Logo

admin

  • Published:

    16 Sept 2017 11:40 PM IST

സിപിഎം ദലിത് വിരുദ്ധരെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമെന്ന് കോടിയേരി
X

സിപിഎം ദലിത് വിരുദ്ധരെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമെന്ന് കോടിയേരി

സിപിഎം ദലിത് വിരുദ്ധമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രചാരണ വേലയാണ് നടന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സിപിഎം ദലിത് വിരുദ്ധമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രചാരണ വേലയാണ് നടന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദലിത് സഹോദരിമാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ത്തിട്ടില്ല. കോടതിയാണ് ഇവരെ റിമാന്റ് ചെയ്തത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. പൊലീസ് പക്ഷപാതം കാണിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

തലശ്ശേരി സംഭവത്തില്‍ എന്തെങ്കിലും വഴിവിട്ട നീക്കങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായി നടപടിയെടുക്കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ ദലിത് വിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെടില്ല. വഴിവിട്ട സഹായം പൊലീസ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

TAGS :

Next Story