Quantcast

ഉണ്ണിയുടെ ചികിത്സക്ക് പണം കണ്ടെത്താന്‍ ബസ് യാത്രക്കാരായി ദിലീപും ഹൈബിയും

MediaOne Logo

Alwyn K Jose

  • Published:

    23 Sept 2017 3:13 PM IST

ചികിത്സ സഹായ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ബസ്സ് യാത്രക്കാരായി നടന്‍ ദിലീപും ഹൈബി ഈഡന്‍ എംഎല്‍എയും.

ചികിത്സ സഹായ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ബസ്സ് യാത്രക്കാരായി നടന്‍ ദിലീപും ഹൈബി ഈഡന്‍ എംഎല്‍എയും. ഇരു വൃക്കകളും തകരാറിലായ കുമ്പളങ്ങി സ്വദേശി ഉണ്ണിജോര്‍ജ്ജിന്റെ ചികിത്സയ്ക്കായി ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കുമ്പളങ്ങി സ്വദേശിയായ ഉണ്ണി ജോര്‍ജ്ജിന്റെ ചികിത്സയ്ക്കായി ധന സമാഹരിക്കുന്നതിനാണ് ദിലീപും ഹൈബി ഈഡന്റെയും ഈ ബസ് യാത്ര. ഹൈക്കോടതി മുനമ്പം റൂട്ടിലോടുന്ന സ്വകാര്യ ബസ് വാടകയില്ലാതെ ഉടമ വിട്ടുനല്‍കി. ഒരു ദിവസം മുഴുവന്‍ സര്‍വീസ് നടത്തി ലഭിക്കുന്ന തുക ചികിത്സ ഫണ്ടിലേക്ക് നല്‍കും. ബസിലെ ജീവനക്കാരായി എത്തിയത് ലോ കോളജിലെ വിദ്യാര്‍ഥികളും വൈപ്പിനിലെ നാട്ടുകാരുമാണ്. ടൈല്‍സ് പണിക്കാരനായ ഉണ്ണിജോര്‍ജ്ജ് നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. അധികം വൈകാതെ വൃക്ക മാറ്റിവയ്ക്കണം. മാതാവ് ജയ്നമ്മ ദാതാവാകും. ചികിത്സയ്ക്കായി 10 ലക്ഷം രൂപയാണ് ചിലവ്. ഗര്‍ഭിണിയായ ഭാര്യയും നാലു വയസ്സുകാരനായ മകനും അടങ്ങുന്നതാണ് ഉണ്ണിജോര്‍ജ്ജിന്റെ കുടുംബം.

TAGS :

Next Story