Quantcast

കേസുകള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ട് കുട്ടികളെ തേടി മറ്റക്കര ടോംസ് കോളേജ്

MediaOne Logo

Khasida

  • Published:

    2 Oct 2017 9:40 AM IST

കേസുകള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ട് കുട്ടികളെ തേടി മറ്റക്കര ടോംസ് കോളേജ്
X

കേസുകള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ട് കുട്ടികളെ തേടി മറ്റക്കര ടോംസ് കോളേജ്

ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കിയിരുന്നു

പുതിയ അധ്യായ വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളെ പിടിക്കാന്‍ മറ്റക്കര ടോംസ് കോളേജ് രംഗത്ത്. വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതികള്‍ പോലീസ് എഴുതി തള്ളിയെന്നും കെടിയു നടത്തിയ പരീക്ഷകളില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തിയെന്നുമുള്ള വാദങ്ങളുന്നയിച്ചാണ് മാനേജ്‍മെന്റ് വീണ്ടും എത്തിയിരിക്കുന്നത്.

പള്ളിക്കത്തോട്, അയര്‍ക്കുന്നം എന്നീ പോലീസ് സ്റ്റേഷനുകളില്‍ വിദ്യാര്‍ത്ഥികള്‍ നല്കിയ അറുപതോളം കേസുകള്‍ പിന്‍വലിച്ചുവെന്ന വാദവുമായിട്ടാണ് മറ്റക്കര ടോംസ് കോളേജ് മാനേജ്‍മെന്റ് രംഗത്ത് എത്തിയിരിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികളുടെ
ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കേസ് അവസാനിപ്പിച്ചന്നാണ് ഇവരുടെ അവകാശ വാദം.

കെടിയു നടത്തിയ പരീക്ഷകളില്‍ പത്താം സ്ഥാനത്ത് വന്നുവെന്ന് കൂടി പറഞ്ഞാണ് ഇത്തവണ കുട്ടികളെ ക്യാന്‍വാസ് ചെയ്യാന്‍ ഇവര്‍ ഇറങ്ങിയിരിക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കോളേജിന്റെ അഫിലിയേഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് മാത്രം പ്രവര്‍ത്തിക്കാനുള്ള അനുമതി നല്കുകയായിരുന്നു.

TAGS :

Next Story