Quantcast

വേങ്ങരയുടെ മനസ്സിലിരുപ്പ് ഉറ്റുനോക്കി ഇരുമുന്നണികളും

MediaOne Logo

Sithara

  • Published:

    15 Oct 2017 9:04 AM GMT

സ്വന്തം എംഎല്‍എ ഡല്‍ഹിയിലേക്ക് പോകുന്നതിനെക്കുറിച്ച് വോട്ടര്‍മാരുടെ മനസ്സ് എന്താണെന്ന് വ്യക്തമാക്കുന്നതാകും ഉപതെരഞ്ഞെടുപ്പില്‍ വേങ്ങര നല്‍കുന്ന വിധി.

മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിക്കൊടുക്കുന്ന മണ്ഡലമാണ് വേങ്ങര. സ്വന്തം എംഎല്‍എ ഡല്‍ഹിയിലേക്ക് പോകുന്നതിനെക്കുറിച്ച് വോട്ടര്‍മാരുടെ മനസ്സ് എന്താണെന്ന് വ്യക്തമാക്കുന്നതാകും ഉപതെരഞ്ഞെടുപ്പില്‍ വേങ്ങര നല്‍കുന്ന വിധി.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42632 വോട്ടുകളുടെ ഭൂരിപക്ഷമാണ് വേങ്ങര ഇ അഹമ്മദിന് നല്‍കിയത്. യുഡിഎഫ് 60323 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിന്‍റെ പി കെ സൈനബക്ക് കിട്ടിയത് വെറും 17691 വോട്ടുകള്‍. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പെത്തിയപ്പോള്‍ എല്‍ഡിഎഫിന് നൂറു ശതമാനത്തോളം വോട്ടു വര്‍ധിച്ചു. 34124 വോട്ടുകളാണ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എല്‍ഡിഎഫിന്‍റെ പി പി ബഷീര്‍ നേടിയത്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 38057.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ജയിച്ചാല്‍ വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വരും. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വേങ്ങര മണ്ഡലം നല്‍കുന്ന സന്ദേശമെന്ത് എന്നതാണ് ഇരുമുന്നണികളും കാത്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 7055 വോട്ടും എസ്ഡിപിഐ 3049 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടി 1864 വോട്ടും പിഡിപി 1472 വോട്ടും വേങ്ങരയില്‍ നേടി

മണ്ഡലത്തിലെ മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണമാണ്. വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളില്‍ ലീഗ് ഒറ്റക്ക് ഭരിക്കുന്നു. പറപ്പൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന ജനകീയ മുന്നണിയാണ് ഭരിക്കുന്നത്.

TAGS :

Next Story