Quantcast

കൊല്ലത്ത് ദലിത് യുവാക്കളെ പൊലീസ് സ്റ്റേഷനില്‍ തല്ലിച്ചതച്ചു

MediaOne Logo

Alwyn K Jose

  • Published:

    22 Oct 2017 1:29 PM GMT

കൊല്ലത്ത് ദലിത് യുവാക്കളെ പൊലീസ് സ്റ്റേഷനില്‍ തല്ലിച്ചതച്ചു
X

കൊല്ലത്ത് ദലിത് യുവാക്കളെ പൊലീസ് സ്റ്റേഷനില്‍ തല്ലിച്ചതച്ചു

കൊല്ലം അഞ്ചാലുംമൂട് സ്റ്റേഷനിലാണ് സംഭവം. വിരലുകള്‍ മുളവടിയുപയോഗിച്ച് ചതച്ചു.

കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ ദലിത് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. രണ്ട് യുവാക്കളെ മോഷണകുറ്റം ആരോപിച്ച് അഞ്ച് ദിവസം സ്റ്റേഷനില്‍ തല്ലിച്ചതച്ചു. തെളിവ് ലഭിക്കാതെ ആയതോടെ കഴിഞ്ഞ ദിവസം രാത്രി ഇരുവരെയും റോഡില്‍ ഇറക്കിവിട്ടു. മര്‍ദ്ദനത്തിനിരയായ യുവാക്കളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലം മങ്ങാട് സ്വദേശികളാണ് മര്‍ദനത്തിനിരയായത്. കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നിന്ന് സാധനങ്ങള്‍ മോഷണം പോയെന്ന കെട്ടിട ഉടമയുടെ പരാതിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. കൊല്ലം വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് ആദ്യം ഇവരെ കൊണ്ട് പോയത്. അവിടെ വെച്ച് ക്രൂരമായി മര്‍ദിച്ചു. ചൊവാഴ്ച ഇവരെ അഞ്ചാലുംമൂട് സ്‌റ്റേഷനിലേക്ക് മാറ്റി. ജനനേന്ദ്രിയത്തില്‍ ഈര്‍ക്കില്‍ കയറ്റിയും വിരലുകളില്‍ മുള വടി കൊണ്ടടിച്ചുമായിരുന്നു ചോദ്യം ചെയ്യലെന്ന് മര്‍ദനത്തിനിരയായവര്‍ പറഞ്ഞു. മര്‍ദന വിവരം സ്ഥിരീകരിക്കാനായി രാജീവിന്റെ ബന്ധുവെന്ന വ്യാജേന മീഡിയവണ്‍ ടീം പൊലീസുമായി ബന്ധപ്പട്ടു. യുവാക്കള്‍ മൂന്നാം മുറക്കിരയായ വിവരം മീഡിയവണ്‍ പുറത്ത് വിട്ടതോടെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിനുത്തരവിട്ടു.

കൊല്ലം പൊലീസ് മര്‍ദനത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായി പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എകെ ബാലന്‍. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇക്കാര്യത്തില്‍ രേഖാമൂലം നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. പൊലീസ് മര്‍ദനത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഡിജിപി ലോകനാഥ് ബഹ്റ കോഴിക്കോട്ട് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തി നാളെ രാവിലെ തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചതെന്നും ഡിജിപി പറഞ്ഞു.

ഇതിനിടെ മര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്നവരെ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിതമായി ഡിസ് ചാര്‍ജ് ചെയ്തു. പൊലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഡിസ്ചാര്‍ജെന്നാമ് ആരോപണം. ഡിസ് ചാര്‍ജിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപി ആശുപത്രിയില്‍ പ്രതിഷേധിക്കുന്നു. ആര്‍എംഒയുടെ ഓഫീസിന് മുന്നില്‍ അദ്ദേഹം കുത്തിയിരുന്ന് പ്രതിഷേധിച്ചു.

TAGS :

Next Story