Quantcast

തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം

MediaOne Logo

Alwyn K Jose

  • Published:

    11 Nov 2017 9:39 PM GMT

കളമശ്ശേരിയില്‍ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 55000 രൂപ പിഴയും വിധിച്ചു

കളമശ്ശേരിയിൽ തമിഴ് യുവതിയെ ബലാത്സംഗം ചെയ്തകേസിൽ ആദ്യ 4 പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും . സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.


2015 ഫെബ്രുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. കളമശ്ശേരിയിൽ പുല്ലുവെട്ടാൻ ഉണ്ടെന്ന് പറഞ്ഞ് തമിഴ് യുവതിയെ ഇടപ്പള്ളിയിൽ നിന്ന് ഓട്ടോയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ ആദ്യ 4 പ്രതികളായ അതുൽ, അനീഷ്, മനോജ്, നിയാസ് എന്നിവർ ചേർന്നായിരുന്നു യുവതിയെ ബലാത്സംഗം ചെയ്തത്. ഇവർക്ക് ജീവപര്യന്തം കഠിന തടവും 55000 രൂപ വീതം പിഴയും കോടതി വിധിച്ചു . കേസിൽ പ്രതികളെ സംരക്ഷിക്കുകയും യുവതിയുടെ സ്വർണം വിൽക്കാന് സഹായിക്കുകയും ചെയ്ത ബിനീഷ്, ജാസ്മിൻ എന്നിവർക്ക് 3 വർഷം തടവും പിഴയും വിധിച്ചു.

പിഴ തുക കുറവായതിനാൽ ജില്ല നിയമസഹായ വേദി യുവതിക്ക് വേണ്ട നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.

TAGS :

Next Story