Quantcast

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് യോഗം

MediaOne Logo

admin

  • Published:

    12 Nov 2017 1:27 PM GMT

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് യോഗം
X

പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് യോഗം

ഞായറാഴ്ച രാവിലെ 11 മണിക്കാണ് യോഗം.

പ്രതിപക്ഷനേതാവിനെ ഞായറാഴ്ച അറിയാം. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് എംഎല്‍എ മാരുടെ യോഗം ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും. ഐ വിഭാഗത്തിന് കൂടുതല്‍ എം എല്‍‍ എ മാര്‍ ഉള്ളതിനാല്‍ രമേശ് ചെന്നിത്തല നേതാവാകുമെന്നാണ് ഐ വിഭാഗത്തിന്‍റ പ്രതീക്ഷ.

എം എല്‍ എ മാരുടെ എണ്ണത്തില്‍ കഴിഞ്ഞ തവണയില്‍ നിന്ന് വ്യത്യസ്തമായി ഐ വിഭാഗത്തിനാണ് മേധാവിത്വം. സ്വാഭാവികമായും തങ്ങള്‍ക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. രമേശ് ചെന്നിത്തലയയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ നിയമസഭയിലെ പ്രകടനം മുന്‍നിര്‍ത്തി ഉമ്മന്‍ചാണ്ടിക്കായി ഐ വിഭാഗവും രംഗത്തുണ്ട്. ഹൈകമാന്‍ഡിന്റെ നിലപാട് നിര്‍ണായകമായതിനാല്‍ തീരുമാനമെന്താവുമെന്ന കാര്യത്തില്‍ ആര്‍ക്കും അത്ര ഉറപ്പില്ല. ഇതിനിടെയാണ് പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനായി എം എല്‍ എ മാരുടെ യോഗം 29 ഞായറാഴ്ച ചേരാന്‍ തീരുമാനിച്ചത്.

കെ പി സിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ ഹൈകമാന്‍ഡിനെ പ്രതിനിധീകരിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബറിയ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ എല്ലാ എം എല്‍ എ മാരും പങ്കെടുക്കണെമെന്ന് കെപി സി സി പ്രസിഡന്‍റ് വി എം സുധീരന്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ പ്രതിപക്ഷനേതാവിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story