Quantcast

സമരം ശക്തമാക്കാന്‍ വഴിതേടി പൊമ്പിളൈ ഒരുമൈ

MediaOne Logo

Sithara

  • Published:

    25 Nov 2017 11:16 PM IST

സമരം ശക്തമാക്കാന്‍ വഴിതേടി പൊമ്പിളൈ ഒരുമൈ
X

സമരം ശക്തമാക്കാന്‍ വഴിതേടി പൊമ്പിളൈ ഒരുമൈ

തൊഴിലാളികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കണം എന്നുള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ കൂടി ഉയര്‍ത്തി സമരം ശക്തമാക്കാന്‍ ഒരുങ്ങുന്നു

മന്ത്രി എം എം മണി രാജിവെക്കണം എന്ന ആവശ്യവുമായി സമരത്തിനിറങ്ങിയ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരം മൂന്നാം ദിവസത്തിലേക്ക്. ആദ്യ സമരത്തില്‍ ഇവര്‍ ഉന്നയിച്ച പല ആവശ്യങ്ങളും ഇപ്പോഴും ഉയര്‍ത്തുന്നു. തൊഴിലാളികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കണം എന്ന ആവശ്യമാണ് അതില്‍ പ്രധാനം. ഇതോടെ കൂടുതല്‍ തൊഴിലാളികളെ സമരപ്പന്തലില്‍ എത്തിക്കാനാവും എന്ന പ്രതീക്ഷയിലാണ് സമരക്കാര്‍.

എം എം മണി മൂന്നാറിലെത്തി മാപ്പുപറഞ്ഞു രാജിവെക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം ആരംഭിച്ച പൊമ്പിളെ
ഒരുമൈ ഇപ്പോള്‍ തൊഴിലാളികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കണം എന്നുള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ കൂടി ഉയര്‍ത്തി സമരം ശക്തമാക്കാന്‍ ഒരുങ്ങുന്നു. എം എം മണി രാജിവെക്കണം എന്ന ആവശ്യം ഉയര്‍ത്തി സമരം ആരംഭിച്ച പൊമ്പിളൈ ഒരുമൈയ്ക്ക് തോട്ടം തൊഴിലാളി മേഖലകളില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടാതെവന്നതോടെ പൊമ്പിളെ ഒരുമൈയുടെ ആദ്യസമരത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ വീണ്ടും ഉയര്‍ത്താന്‍ തീരുമാനിച്ചു. ഇതോടെ ഇപ്പോള്‍ നടത്തുന്ന സമരത്തിന് തോട്ടം മേഖലയില്‍ നിന്ന് കൂടുതല്‍‌ പിന്തുണ കിട്ടുമെന്ന് അവര്‍ കരുതുന്നു.

എന്നാല്‍ തങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് സമരം നടത്തും എന്ന് തീരുമാനിച്ചിരുന്നതാണെന്നും അപ്പോഴാണ് എം എം മണിയുടെ വിവാദ പ്രസംഗം ഉണ്ടായതെന്നും അതേതുടര്‍ന്ന് പെട്ടെന്ന് സമരം മണിയുടെ രാജി ആവശ്യത്തിലേക്ക് മാറിയെന്നുമാണ് പൊമ്പിളൈ ഒരുമൈ നേതാക്കള്‍ പറയുന്നത്. പക്ഷേ സമരം നാലാം ദിവസത്തിലേക്ക് എത്തുമ്പോഴും തോട്ടം മേഖലയുടെ പിന്തുണ ഇല്ലാത്തതാണ് അവര്‍ക്കു കൂടി ആവശ്യമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ ഉള്‍പ്പെടുത്താന്‍ പൊമ്പിളൈ ഒരുമൈയെ പ്രേരിപ്പിക്കുന്നത്.

TAGS :

Next Story