Quantcast

ദലിത് വൃദ്ധനു നേരെ ഗുണ്ടാ ആക്രമണം; കേസെടുക്കാതെ പൊലീസ്

MediaOne Logo

Alwyn K Jose

  • Published:

    26 Nov 2017 1:38 PM IST

ദലിത് വൃദ്ധനു നേരെ ഗുണ്ടാ ആക്രമണം; കേസെടുക്കാതെ പൊലീസ്
X

ദലിത് വൃദ്ധനു നേരെ ഗുണ്ടാ ആക്രമണം; കേസെടുക്കാതെ പൊലീസ്

ഗുണ്ടാ ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ ദലിത് വൃദ്ധന്റെ പരാതിയില്‍ കേസെടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം.

ഗുണ്ടാ ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ ദലിത് വൃദ്ധന്റെ പരാതിയില്‍ കേസെടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം. തിരുവനന്തപുരം ചന്തവിളയിലെ 85 വയസുകാരന്‍ ഭാര്‍ഗവന്‍ നല്‍കിയ പരാതിയിലാണ് പോത്തന്‍കോട് പൊലീസ് നടപടിയെടുക്കാത്തത്. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തില്‍ ഭാര്‍ഗവന്റെ ഇരു കൈകളും തല്ലിയൊടിച്ചിരുന്നു.

ചന്തവളയിലുള്ള പൊതുകുളത്തിന് സമീപം സ്ഥിരമായി മദ്യപിക്കാനെത്തുന്ന സംഘത്തെ ഭാര്‍ഗവന്റെ ചെറുമകന്‍ സുരേഷ് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. എട്ടാം തീയതി വൈകിട്ട് കുളത്തിന് സമീപത്തിരുന്ന് മദ്യംകഴിച്ചതിന് ശേഷം ബൈക്കിലെത്തിയ രണ്ട്പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു. ഇത് തടയാനെത്തിയപ്പോഴാണ് ഭാര്‍ഗവന് മര്‍ദനമേറ്റത്. പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തുന്നതായും ഭാര്‍ഗവന്‍ ആരോപിക്കുന്നുണ്ട്.

TAGS :

Next Story