Quantcast

കേരള നിയമസഭയിലെ മൂന്നാം ശക്തിയായി ബിജെപി ഉയര്‍ന്നുവരുമെന്ന് പ്രധാനമന്ത്രി മോദി

MediaOne Logo

admin

  • Published:

    16 Dec 2017 11:14 PM GMT

കേരള നിയമസഭയിലെ മൂന്നാം ശക്തിയായി ബിജെപി ഉയര്‍ന്നുവരുമെന്ന് പ്രധാനമന്ത്രി മോദി
X

കേരള നിയമസഭയിലെ മൂന്നാം ശക്തിയായി ബിജെപി ഉയര്‍ന്നുവരുമെന്ന് പ്രധാനമന്ത്രി മോദി

മാറിമാറി ഭരിച്ച് കോണ്‍ഗ്രസും ഇടതുമുന്നണിയും ജനതയെ വഞ്ചിക്കുകയാണ്. വികസനം വരണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണം

കേരള നിയമസഭയിലെ മൂന്നാം ശക്തിയായി ബിജെപി ഉയര്‍ന്നുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനത്ത് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വികസനം കൊണ്ടുവരും. മാറിമാറി ഭരിച്ച് കോണ്‍ഗ്രസും ഇടതുമുന്നണിയും ജനതയെ വഞ്ചിക്കുകയാണ്. വികസനം വരണമെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണം. സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും കേരളത്തില്‍ വികസനം ഉണ്ടായിട്ടില്ല. കേരളത്തിലെ മുന്നണികള്‍ പരസ്പരം സഹായിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല. കേരളത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശനിയാഴ്ച തിരുവനന്തപുരത്താണ് പ്രധാനമന്ത്രിയുടെ അടുത്ത പരിപാടി. മെയ് 11, 12 തീയതികളില്‍ കാസര്‍ഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രചാരണ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും.

TAGS :

Next Story