Quantcast

പാര്‍ട്ടിയെ വെല്ലുവിളിച്ച് ചെങ്കൊടിക്ക് മുകളില്‍ ആരെയും പറക്കാന്‍ അനുവദിക്കില്ല: കോടിയേരി

MediaOne Logo

Sithara

  • Published:

    18 Dec 2017 4:29 AM IST

പാര്‍ട്ടിയെ വെല്ലുവിളിച്ച് ചെങ്കൊടിക്ക് മുകളില്‍ ആരെയും പറക്കാന്‍ അനുവദിക്കില്ല: കോടിയേരി
X

പാര്‍ട്ടിയെ വെല്ലുവിളിച്ച് ചെങ്കൊടിക്ക് മുകളില്‍ ആരെയും പറക്കാന്‍ അനുവദിക്കില്ല: കോടിയേരി

ബേഡകത്തെ സിപിഎം വിമതര്‍ സിപിഐയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി

പാര്‍ട്ടിയെ വെല്ലുവിളിച്ച് ചെങ്കൊടിക്ക് മുകളില്‍ പറക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍കോട് ബേഡകത്തെ സിപിഎം വിമതര്‍ സിപിഐയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമമെന്ന് അറിയപ്പെടുന്ന ബേഡകത്ത് മുന്‍ ജില്ലാ കമ്മറ്റി അംഗം പി ഗോപാലന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നത് സിപിഎമ്മിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സിപിഐ സംഘടിപ്പിച്ച സി അച്യുതമേനോന്‍ അനുസ്മരണ പരിപാടിയിലാണ് വിമതര്‍ സിപിഐയില്‍ ചേര്‍ന്നത്. സിപിഎം പ്രവര്‍ത്തകരെ സിപിഐ സ്വീകരിച്ചതിനെ കടുത്ത ഭാഷയിലാണ് കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചത്.

സിപിഎമ്മിന്റെ ബേഡകം ഏരിയയിലെ 7 ബ്രാഞ്ചുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 107 പേരാണ് സിപിഐയില്‍ ചേര്‍ന്നത്. കൂടുതല്‍ വിമതര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണെന്ന് സൂചനയുണ്ട്.

TAGS :

Next Story