Quantcast

കെകെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭക്ക് പുറത്തും പ്രതിപക്ഷ പ്രതിഷേധം

MediaOne Logo

admin

  • Published:

    19 Dec 2017 9:21 PM GMT

മന്ത്രി പോകുന്നതിനിടെയാണ് വഴിയില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.അഞ്ചുപേരെ മ്യൂസിയം പോലീസ്

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭക്ക് പുറത്തും പ്രതിപക്ഷ പ്രതിഷേധം ശക്തം.മന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാണിച്ചു.യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.മഹിളാകോണ്‍ഗ്രസും രാജി ആവശ്യപ്പെട്ട് സമരത്തിനിറങ്ങി.രാവിലെ നിയമസഭയിലേക്ക് മന്ത്രി പോകുന്നതിനിടെയാണ് വഴിയില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.അഞ്ചുപേരെ മ്യൂസിയം പോലീസ് കസ്റ്റഡിയില്‍ എടുത്തതിന് ശേഷമാണ് മന്ത്രി കടന്ന് പോയത്.

നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശൈലജയുടെ കോലം കത്തിച്ചു.യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭ മാര്‍ച്ച് അക്രമാസക്തമായി.പോലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ജലപീരങ്കിയും,ടിയര്‍ഗ്യാസും പ്രയോഗിച്ചു.ലാത്തിച്ചാര്‍ജും നടത്തി. വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം

TAGS :

Next Story