Quantcast

പഴയ കറന്‍സികള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല, ഇടപാടുകാര്‍ ദുരിതത്തില്‍

MediaOne Logo

Subin

  • Published:

    26 Dec 2017 6:55 PM GMT

പഴയ കറന്‍സികള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല, ഇടപാടുകാര്‍ ദുരിതത്തില്‍
X

പഴയ കറന്‍സികള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ല, ഇടപാടുകാര്‍ ദുരിതത്തില്‍

2005നു മുമ്പുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ രണ്ട് വര്‍ഷം മുമ്പാണ് റിസര്‍വ്വ് ബാങ്ക് തീരുമാനമെടുത്തത്. കഴിഞ്ഞ മാസം 30 വരെ ഈ നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും മാറ്റിയെടുക്കാന്‍ പൊതു ജനത്തിന് സമയം അനുവദിച്ചിരുന്നു.

2005നു മുമ്പുള്ള കറന്‍സി നോട്ടുകള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകാത്തത് മൂലം ഇടപാടുകാര്‍ ദുരിതത്തില്‍. കറന്‍സികള്‍ മാറ്റിയെടുക്കാനുള്ള സമയ പരിധി അവസാനിച്ചെന്ന കാരണം പറഞ്ഞാണ് ബാങ്കുകള്‍ രണ്ടായിരത്തി അഞ്ചിനു മുമ്പു ഇറക്കിയ കറന്‍സികള്‍ സ്വീകരിക്കാന് തയ്യാറാകാത്തത്. പണമിടപാടുകള്‍ക്കായി പഴയ കറന്‍സികള്‍ സ്വീകരിക്കാമെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ബാങ്കുകളുടെ ഈ നടപടി.

2005നു മുമ്പുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ രണ്ട് വര്‍ഷം മുമ്പാണ് റിസര്‍വ്വ് ബാങ്ക് തീരുമാനമെടുത്തത്. കഴിഞ്ഞ മാസം 30 വരെ ഈ നോട്ടുകള്‍ ബാങ്കുകളില്‍ നിന്നും മാറ്റിയെടുക്കാന്‍ പൊതു ജനത്തിന് സമയം അനുവദിച്ചിരുന്നു. റിസര്‍വ് ബാങ്കിന്‍റെ ഉത്തരവ് പ്രകാരമായിരുന്നു ഈ നടപടി. വിവിധ ബാങ്കുകളില്‍ ഇടപാടുകള്‍ക്കായി വരുന്നവരില്‍ നിന്നും 2005നു മുമ്പുള്ള കറന്‍സിനോട്ടുകള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. റിസര്‍വ് ബാങ്കിന്‍റെ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നത്തിനു കാരണം.

പഴയ കറന്‍സികള്‍ക്ക് നിയമപരമായി സാധുതയുണ്ടെന്ന് റിസര്‍വ് ബാങ്കിന്‍റെ ഉത്തരവില്‍ വ്യക്തമാണ്. ബാങ്കിടപാടുകള്‍ക്ക് ഈ കറന്‍സികള്‍ ഉപയോഗിക്കാം. പഴയ കറന്‍സികള്‍ മാറ്റിയെടുക്കാനുള്ള സമയം മാത്രമാണ് അവസാനിച്ചത്. സമയപരിധി അവസാനിച്ചാല്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റുന്നതിന് റിസര്‍വ് ബാങ്കിന്‍റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും ഓഫീസുകളെ സമീപിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കണമെന്നതാണ് ഇടപാടുകാരുടെ ആവശ്യം.

TAGS :

Next Story