Quantcast

മലപ്പുറത്ത് മധ്യവയസ്കന്‍ മര്‍ദനമേറ്റ് മരിച്ചു

MediaOne Logo

admin

  • Published:

    30 Dec 2017 10:19 PM GMT

സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീയുടെ വീട്ടില്‍ വെച്ച് കണ്ടെന്നാരോപിച്ച് സ്ത്രീയുടെ ബന്ധുക്കളാണ് നസീറിനെ മര്‍ദിച്ചത്

മലപ്പുറം മങ്കട കൂട്ടിലില്‍ മധ്യവയസ്കനെ ഒരു സംഘം ആളുകള്‍ അടിച്ചു കൊന്നു. കൂട്ടില്‍ സ്വദേശി നസീറാണ് കൊല്ലപ്പെട്ടത്. സംശയകരമായ സാഹചര്യത്തില്‍ യുവതിയുടെ വീട്ടില്‍ കണ്ടുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.സംഭവത്തില്‍ 4പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്നലെ രാത്രി പന്ത്രണ്ടരക്ക് നസീറിനെ അയല്‍വാസിയായ യുവതിയുടെ വീട്ടില്‍ കണ്ടതായി അറിഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരങ്ങളും ബന്ധുക്കളും സ്ഥലത്തെത്തി. ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്‍സാക്ഷികള്‍ പറയുന്നു. രണ്ട് മണിക്കൂര്‍ നീണ്ട മര്‍ദ്ദനത്തിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.

ബന്ധുക്കള്‍ക്ക് പുറമെ മുസ്ലിം ലീഗ് പ്രവര്‍ത്തകരും മര്‍ദ്ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് സിപിഎം ആരോപിക്കുന്നു. മരിച്ച നസീര്‍ സിപിഎം പ്രവര്‍ത്തകനാണ്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.ബന്ധുക്കള്‍ ഉള്‍പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം മറവ് ചെയ്യും.

TAGS :

Next Story