Quantcast

റാഗിങിന് ഇരയായ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കാന്‍ കര്‍ണാടക പൊലീസെത്തും

MediaOne Logo

Sithara

  • Published:

    6 Jan 2018 6:19 PM GMT

റാഗിങിന് ഇരയായ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കാന്‍ കര്‍ണാടക പൊലീസെത്തും
X

റാഗിങിന് ഇരയായ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കാന്‍ കര്‍ണാടക പൊലീസെത്തും

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ റാഗിങിന് ഇരയായ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കാന്‍ ‍കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തും

കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിന് ഇരയായ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മൊഴിയെടുക്കാന്‍ ‍കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തും. ഉച്ചക്ക് ശേഷം സംഘം പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കും. ഇതുവരെ അഞ്ച് പേരെ പ്രതി ചേര്‍ത്ത് കര്‍ണാടക പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെ അല്‍ ഖമര്‍ കോളജ് അധികൃതര്‍ക്കെതിരെയും കര്‍ണാടക പൊലീസ് കേസെടുത്തു. ഐപിസി 336, 176 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോളജ് അധികൃതര്‍ക്കെതിരെ കേസെടുത്തത്.

TAGS :

Next Story