സന്തോഷ് മാധവന് ഭൂമിദാനം: എറണാകുളം കലക്ടറുടെ സസ്പെന്‍ഷന്‍ ആവശ്യപ്പെട്ട് മാര്‍ച്ച്

MediaOne Logo

Sithara

  • Updated:

    2018-01-06 09:03:55.0

Published:

6 Jan 2018 9:03 AM GMT

സന്തോഷ് മാധവന് ഭൂമിദാനം: എറണാകുളം കലക്ടറുടെ സസ്പെന്‍ഷന്‍ ആവശ്യപ്പെട്ട് മാര്‍ച്ച്
X

സന്തോഷ് മാധവന് ഭൂമിദാനം: എറണാകുളം കലക്ടറുടെ സസ്പെന്‍ഷന്‍ ആവശ്യപ്പെട്ട് മാര്‍ച്ച്

എറണാകുളം ജില്ലാകലക്ടറെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.

എറണാകുളം ജില്ലാകലക്ടറെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. പുത്തന്‍വേലിക്കരയില്‍ വിവാദസ്വാമി സന്തോഷ് മാധവന് ഭൂമി പോക്കുവരവ് ചെയ്ത് കൊടുത്തത് കളക്ടറാണെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.

വടക്കന്‍ പറവൂരിലെ പുത്തന്‍വേലിക്കരയില്‍ വിവാദ സ്വാമി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂമി പോക്കുവരവ് ചെയ്ത് കൊടുത്തതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. വില്ലേജ് ഓഫീസറേയും തഹസില്‍ദാരേയും മറികടന്ന് കളക്ടര്‍ എം ജി രാജമാണിക്യം നേരിട്ട് ഭൂമി പോക്കുവരവ് ചെയ്തുകൊടുത്തത് ഇതിന് തെളിവാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. പാര്‍ട്ടിയുടെ മന്ത്രി തന്നെ റവന്യൂവകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് യുവജനസംഘടനയുടെ പ്രതിഷേധം.

പ്രതിഷേധ മാര്‍ച്ച് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍വേലിക്കര സംഭവത്തില്‍ കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

TAGS :

Next Story