Quantcast

തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഹിയറിങ് ആരംഭിച്ചു

MediaOne Logo

Ubaid

  • Published:

    9 Jan 2018 8:25 AM GMT

തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഹിയറിങ് ആരംഭിച്ചു
X

തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഹിയറിങ് ആരംഭിച്ചു

തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതി പ്രത്യേക കമ്മീഷന് രൂപം നല്‍കിയത്. 14ജില്ലകളിലും സിറ്റിങ് നടത്തുന്ന കമ്മിഷന്റെ പ്രഥമ ഹിയറിങ് ഇന്ന് തിരുവനന്തപുരത്ത് നടന്നു.

തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച സിരി ജഗന്‍ കമ്മിറ്റി ഹിയറിങ് ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് കമ്മീഷനു മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. കമ്മീഷന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സുപ്രീംകോടതി അന്തിമതീരുമാനമെടുക്കുക.

തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീംകോടതി പ്രത്യേക കമ്മീഷന് രൂപം നല്‍കിയത്. 14ജില്ലകളിലും സിറ്റിങ് നടത്തുന്ന കമ്മിഷന്റെ പ്രഥമ ഹിയറിങ് ഇന്ന് തിരുവനന്തപുരത്ത് നടന്നു. പതിനഞ്ചോളം പരാതികള്‍ കമ്മീഷന് ഇന്ന് ലഭിച്ചു.

ആക്രമണത്തിന് ഇരയായവരുടെ ചികിത്സ, സാമ്പത്തിക സഹായം തുടങ്ങിയ വിവരങ്ങള്‍ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിക്കും. തെരുവ് നായ ശല്യം തടയാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ച നടപടി, പേവിഷ ബാധ മരുന്നുകളുടെ ലഭ്യത തുടങ്ങിയവയും കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്. അതിനിടെ ഹിയറിങ്ങിനെത്തിയ നായ പ്രേമികള്‍ നായകളെക്കുള്ള പരാതി നല്‍കാനെത്തിയവരുമായി വാഗ്വാദത്തിലേര്‍പ്പെട്ടത് അല്പസമയം ബഹളത്തിനിടയാക്കി.

TAGS :

Next Story