Quantcast

ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഇനി ഹെല്‍മറ്റ് സൗജന്യം

MediaOne Logo

admin

  • Published:

    14 Jan 2018 1:04 PM IST

ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഇനി ഹെല്‍മറ്റ് സൗജന്യം
X

ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഇനി ഹെല്‍മറ്റ് സൗജന്യം

വാഹന നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പിലാക്കുക.

സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം ഇനി ഹെല്‍മറ്റും സൗജന്യമായി ലഭിക്കും. ഇരുചക്രവാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി നല്‍കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം വാഹന നിര്‍മാതാക്കള്‍ അംഗീകരിച്ചു. വാഹന നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പിലാക്കുക.
നമ്പര്‍ പ്ലേറ്റ്, കണ്ണാടി,സാരിഗാഡ് തുടങ്ങിയവയും ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം നല്‍കണം. ഐ.എസ്.ഐ ഗുണനിലവാരമുള്ളവയായിരിക്കണം ഹെല്‍മെറ്റുകള്‍ എന്നും എന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

TAGS :

Next Story