സോളാര്‍ കമ്മീഷനില്‍ സരിത ഹാജരാകും

സോളാര്‍ കമ്മീഷനില്‍ സരിത ഹാജരാകും
ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ടിട്ടുണ്ടോ എന്ന കാര്യത്തിലും മൊഴി നല്കും
സോളാര്‍ കമ്മീഷന് മുന്‍പാകെ സരിത എസ് നായര്‍ ഇന്ന് ഹാജരാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വീണ്ടും കമ്മീഷന്‍ വിസ്തരിച്ച സാഹചര്യത്തിലാണ് സരിതയെ വീണ്ടും കമ്മീഷന്‍ തെളിവെടുപ്പിനായി വിളിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുന്ന കാര്യത്തിലും കമ്മീഷന്‍ ഇന്ന് തീരുമാനം അറിയിക്കും. 23ാം തിയതി കമ്മീഷന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്കിയിരുന്നെങ്കിലും മറ്റ് കേസുകള്‍ ഉള്ളതിനാല്‍ സരിത ഹാജരായിരുന്നില്ല.
മുന്‍ എഡിജിപി എ ഹേമചന്ദ്രന്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മില്‍ കണ്ടിട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും ഇത് ആവര്‍ത്തിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തമ്മില്‍ കണ്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ സരിത കമ്മീഷന് മറുപടി നല്‍കേണ്ടി വരും
Adjust Story Font
16

