Quantcast

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്വാശ്രയ കോഴയെന്ന് ചെന്നിത്തല

MediaOne Logo

Damodaran

  • Published:

    13 Feb 2018 4:45 PM GMT

സ്വാശ്രയ വിഷയത്തില്‍ ഇടതുയുവജന സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത്....

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്വാശ്രയ കോഴയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വാശ്രയകരാറില്‍ സര്‍ക്കാര്‍ നീക്കം ദുരൂഹമാണ്.സ്വാശ്രയ വിഷയത്തില്‍ ഇടതുയുവജന സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് നടത്തുന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. . കരിങ്കൊടി കാണിക്കുന്നത്തിൽ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മാധ്യമങ്ങളെ കണ്ടാൽ പിണറായിക്ക് ചുവപ്പ് കണ്ട കാളയുടെ അവസ്ഥയാണ്. യു ഡി എഫിന് പിണറായി വിജയന്റെ ഔദാര്യം ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു

സ്വാശ്രയ ഫീസ് വര്‍ധനയില്‍ ഇടത് യുവജന സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് ആലപ്പുഴയില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ പറഞ്ഞു. ഫീസ് കുറക്കാതെ സ്വാശ്രയ സമരത്തില്‍ നിന്ന് പ്രതിപക്ഷം പിന്നോട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ പറഞ്ഞു.

അതേസമയം സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ സമരം യുക്തി ഇല്ലാത്തതാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു

TAGS :

Next Story