Quantcast

കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കലിനെതിരെ പ്രതിഷേധം

MediaOne Logo

Subin

  • Published:

    14 Feb 2018 3:14 AM GMT

കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കലിനെതിരെ പ്രതിഷേധം
X

കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കലിനെതിരെ പ്രതിഷേധം

വിഷയത്തില്‍ ശക്തമായ തുടര്‍ സമരം നടത്താനാണ് സംയുക്ത ട്രേഡ് യൂണിയന്റെ തീരുമാനം. 

കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംയുക്ത ട്രേഡ്‌യൂണിയന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. കപ്പല്‍ ശാലയുടെ ഓഹരി വില്‍പ്പനക്കുള്ള നടപടി ആരംഭിച്ചതോടെയാണ് തൊഴിലാളി സംഘടനകള്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. വിഷയത്തില്‍ ശക്തമായ തുടര്‍ സമരം നടത്താനാണ് സംയുക്ത ട്രേഡ് യൂണിയന്റെ തീരുമാനം.

കൊച്ചി കപ്പല്‍ശാല സ്വകാര്യവല്‍കരിക്കാനുള്ള നീക്കം കേന്ദസര്‍ക്കാര്‍ ശക്തമാക്കിയിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്താനാണ് സംയുക്ത ട്രേഡ്‌യൂണിയന്‍ തീരുമാനം. കപ്പല്‍ നിര്‍മാണശാല സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടരണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം
ബൈറ്റ് ആനത്തലവട്ടം ആനന്ദന്‍ സിഐറ്റിയും സംസ്ഥാന പ്രസിഡന്റ് സ്വകാര്യവത്കരണ നീക്കം തെറ്റാണെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ: എംകെ സാനു പറഞ്ഞു.

കപ്പല്‍ശാലയുടെ മൂന്ന് കോടി 98 ലക്ഷം പ്രാഥമിക ഓഹരികള്‍ വില്‍ക്കുന്നതിനുള്ള കരട് രേഖ ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിക്ക് കപ്പല്‍ ഗാതാഗഗത മന്ത്രാലയം സമര്‍പ്പിച്ചിരുന്നു. ഓഹരി വില്‍പ്പനയിലൂടെ 1500 കോടി രൂപ സമാഹരിക്കുകയാണ് കപ്പല്‍ശാലയുടെ ലക്ഷ്യമെന്ന വിശദീകരണമാണ് കന്പനി ഉയര്‍ത്തിയിരുന്നത്.

ഓഹരി വില്‍പ്പനക്ക് 2015 നവംബറില്‍ കേന്ദ്ര ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അനുമതി നല്‍കിയിരുന്നു. എന്നാല്‍ തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നെങ്കിലും വീണ്ടും ഓഹരി വില്‍പ്പനക്ക് നടപടി ആരംഭിച്ചതോടെയാണ് തൊഴിലാളി സംഘടനകള്‍ സമരത്തിലേക്ക് കടക്കുന്നത്.

TAGS :

Next Story