Quantcast

കല്ലാര്‍പാലം അപകട ഭീഷണിയില്‍

MediaOne Logo

Jaisy

  • Published:

    14 Feb 2018 8:06 AM IST

കല്ലാര്‍പാലം അപകട ഭീഷണിയില്‍
X

കല്ലാര്‍പാലം അപകട ഭീഷണിയില്‍

കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ അപ്രോച്ച് റോഡിൽ വിള്ളലുണ്ടാക്കിയത് ജനങ്ങളെ ആശങ്കയിലാക്കിയിരിയ്ക്കുകയാണ്

കൊച്ചി-ധനുഷ് കോടി ദേശിയ പാതയിലെ കല്ലാര്‍പാലം അപകട ഭീഷണിയില്‍. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ അപ്രോച്ച് റോഡിൽ വിള്ളലുണ്ടാക്കിയത് ജനങ്ങളെ ആശങ്കയിലാക്കിയിരിയ്ക്കുകയാണ്.

ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കടന്നു പോകുന്ന പാലമാണിത്.പുതിയ പാലം പണി പൂർത്തികരിച്ച് നാല് മാസം പിന്നിട്ടപോഴേയ്ക്കും അപ്രോച്ച് റോഡ് തകർന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിയ്ക്കൂകയാണ് കേരളത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിലെക്കെത്തുന്നത് ഈ പാലം കടന്നാണ് പഴയപാലം അപകടത്തിലായതിനെ തുടർന്ന് 5 കോടി രുപ മുതൽ മുടക്കിയാണ് പാലവും അപ്രോച്ച്‌ റോഡും നിർമ്മിച്ചത് പാലത്തിനോട് ചേർന്നാണ് റോഡിൽ വലിയ വിള്ളൽ കണ്ടെത്തിയത് താൽക്കാലികമായ്മക്ക് നിരത്തി വിള്ളൽ അടച്ചെങ്കിലും മഴ ശക്തി പ്രാപിക്കുന്നതോടെ ആശങ്ക വർദ്ധിക്കുകയാണ്. റോഡിന്റെ അറ്റകുറ്റപണികൾ ഉടൻ നടത്തിയില്ലെങ്കിൽ ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും നിലയ്ക്കും.

TAGS :

Next Story