Quantcast

നിറപുത്തരിക്കുള്ള നെല്‍ക്കറ്റകള്‍ കൊല്ലങ്കോട്ട് നിന്ന്

MediaOne Logo

Sithara

  • Published:

    1 March 2018 8:37 PM GMT

നിറപുത്തരിക്കുള്ള നെല്‍ക്കറ്റകള്‍ കൊല്ലങ്കോട്ട് നിന്ന്
X

നിറപുത്തരിക്കുള്ള നെല്‍ക്കറ്റകള്‍ കൊല്ലങ്കോട്ട് നിന്ന്

നെന്മേനി പാടശേഖര സമിതിയും അഖിലകേരള അയ്യപ്പസേവാ സംഘവും ചേര്‍ന്നാണ് നിറപുത്തരിക്കാക്കി കൊല്ലങ്കോട് നെല്‍ കൃഷിയൊരുക്കിയത്.

ശബരിമല നിറപുത്തരി ആഘോഷത്തിനുള്ള നെല്‍ക്കറ്റകള്‍ പാലക്കാട് കൊല്ലങ്കോട്ടു നിന്ന്. നെന്മേനി പാടശേഖര സമിതിയും അഖിലകേരള അയ്യപ്പസേവാ സംഘവും ചേര്‍ന്നാണ് നിറപുത്തരിക്കാക്കി കൊല്ലങ്കോട് നെല്‍കൃഷിയൊരുക്കിയത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് കൊയ്ത്തു തുടങ്ങിയത്. നെന്മേനി പാടശേഖരത്തില്‍ നിന്ന് നിറപുത്തരിക്കായി നെല്ല് കൊണ്ടുപോകുന്നത് ഇത് ഒന്‍പതാം തവണയാണ്. കര്‍ഷകനായ കൃഷ്ണകുമാറിന്റെ വയലിലാണ് ഇക്കുറി നെല്‍ക്കതിര്‍ വിളഞ്ഞത്.

കാര്‍ഷിക അഭിവൃദ്ധിക്കായി കൊയ്തെടുക്കുന്ന ആദ്യകറ്റകൾ ശബരിമലയില്‍ സമർപ്പിച്ച് പൂജിക്കുന്ന ചടങ്ങാണ് നിറപുത്തരി. ഗുരുവായൂര്‍, ചോറ്റാനിക്കര തുടങ്ങി അന്‍പതോളം ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് നെല്‍ക്കറ്റയുമായി കൊല്ലങ്കോടുനിന്നുള്ള സംഘം ശബരിമലയിലെത്തുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശബരിമലയില്‍ നിറപുത്തരി ആഘോഷം.

TAGS :

Next Story