Quantcast

രസിലക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വന്‍ജനാവലി

MediaOne Logo

Sithara

  • Published:

    13 March 2018 10:47 PM IST

രസിലക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വന്‍ജനാവലി
X

രസിലക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വന്‍ജനാവലി

രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം കുന്ദമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോകും

പൂനെ ഇന്‍ഫോസിസില്‍ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി രസീല രാജുവിന്റെ മൃതദേഹം സ്വദേശമായ പയിമ്പ്ര കിഴക്കാക്കടവിലെ വീട്ടിലെത്തിച്ചു. മുംബെയിൽ നിന്ന് രാവിലെ 11:30 ഓടെ കരിപ്പൂരിലെത്തിച്ച മൃതദേഹം 12:45 ഓടെയാണ് വീട്ടിലെത്തിച്ചത്. ഇപ്പോൾ രസീലയുടെ ഒഴാംപൊയിൽ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.

ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മൃതദേഹം സംസ്കരിക്കും. വീട്ടുവളപ്പിലാണ് സംസ്കാരം. വിമുക്ത ഭടനും ഹോം ഗാർഡുമായ ഒഴാം പൊയിൽ രാജുവിനേയും പരേതയായ ലതയുടേയും മകളാണ് രസീല രാജു.

പൂനെയിലെ ഓഫീസില്‍ കമ്പ്യൂട്ടര്‍ വയറുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് രസിലാ രാജുവിന്റെ മൃതദേഹം കണ്ടെത്തിയത്.

TAGS :

Next Story