Quantcast

എസ് കെ കണ്ട കോഴിക്കോടന്‍ തെരുവ് വേദിയില്‍

MediaOne Logo

Khasida

  • Published:

    16 March 2018 4:47 PM IST

ചന്ദ്രകാന്തം സാംസ്കാരിക വേദിയാണ് തെരുവിന്റെ കഥ നാടകരൂപത്തില്‍ അരങ്ങിലെത്തിച്ചത്

എസ് കെ പൊറ്റെക്കാടിന്റെ തെരുവിന്റെ കഥ അരങ്ങിലെത്തി. കോഴിക്കോട് പുതിയറയിലെ ചന്ദ്രകാന്തം സാംസ്കാരിക വേദിയാണ് തെരുവിന്റെ കഥ നാടകരൂപത്തില്‍ അരങ്ങിലെത്തിച്ചത്.

എസ് കെ കണ്ട കോഴിക്കോടന്‍ തെരുവുകള്‍. ആ തെരുവ് ഒരു വേദിയിലേക്കെത്തുകയായിരുന്നു നാടകത്തില്‍. ഓമാഞ്ചി ലാസറും, കൂനന്‍ കണാരനും, ആശാരി പറങ്ങോടനും എസ് കെ യുടെ അരികിലേക്കെത്തി. എസ് കെ അവരുമായി സംവദിച്ചു.

നോവലിന്റെ സ്വതന്ത്രാവിഷ്കാരമാണ് രണ്ട് മണിക്കൂറിലധികമുളള നാടകം. എസ് കെയ്ക്ക് കോഴിക്കോട്ടെ നാടകപ്രവര്‍ത്തകരുടെ ആദരവ്. വിജയന്‍ വി നായര് സംവിധാനം ചെയ്ത നാടകത്തിന് നാടകഭാഷ്യം നല്കിയത് എം കെ രവി വര്‍മയാണ്.

TAGS :

Next Story