Quantcast

ഐപിഎസ് അസോസിയേഷൻ പുനസംഘടിപ്പിക്കുന്നു; ആദ്യയോഗം ഇന്ന് വൈകിട്ട്

MediaOne Logo

Jaisy

  • Published:

    17 March 2018 12:14 PM GMT

ഐപിഎസ് അസോസിയേഷൻ പുനസംഘടിപ്പിക്കുന്നു; ആദ്യയോഗം ഇന്ന് വൈകിട്ട്
X

ഐപിഎസ് അസോസിയേഷൻ പുനസംഘടിപ്പിക്കുന്നു; ആദ്യയോഗം ഇന്ന് വൈകിട്ട്

മനോജ് എബ്രഹാം ഒഴിഞ്ഞതോടെ സംസ്ഥാനത്തെ ഐപിഎസ് അസോസിയേഷന് കുറച്ച് നാളുകളായി സെക്രട്ടറിയില്ല

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ അഭിപ്രായ ഭിന്നതകൾ മൂലം നിർജീവമായിരുന്ന സംസ്ഥാനത്തെ ഐപിഎസ് അസോസിയേഷൻ പുനസംഘടിപ്പിക്കുന്നു. തിരുവനന്തപുരം സിറ്റി കമ്മീഷ്ണർ പി.പ്രകാശിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു കൊണ്ടുള്ള ആദ്യ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ജൂനിയർ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗം വിളിച്ചത്.

മനോജ് എബ്രഹാം ഒഴിഞ്ഞതോടെ സംസ്ഥാനത്തെ ഐപിഎസ് അസോസിയേഷന് കുറച്ച് നാളുകളായി സെക്രട്ടറിയില്ല.പ്രസിഡന്റും നിലവിലില്ല. ബൈലോ അനുസരിച്ച് പോലീസ് മേധാവിക്ക് ശേഷം തൊട്ടടുത്ത ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പ്രസിഡന്റാകേണ്ടത്.അതനുസരിച്ച് ജേക്കബ് തോമസിനാണ് ഇനി ഊഴം. പക്ഷേ ഐപിഎസ് അസോസിയേഷനുമായി യാതൊരു ബന്ധവുമില്ലാത്ത ജേക്കബ് തോമസ് ആ സ്ഥാനം ഏറ്റെടുക്കില്ല.റാങ്കില്‍ അതിന് ശേഷമുള്ള ഋഷിരാജ് സിംഗും പദവി ഏറ്റെടുക്കാന്‍ തയ്യാറല്ലന്നാണ് വിവരം.ഈ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ തീരുമാനം ഉണ്ടാവാനിടയില്ല. ബൈലോ അനുസരിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് സെക്രട്ടറിയാവേണ്ടത്.ഡിഐജി പി പ്രകാശ് സ്ഥാനം ഇന്ന് ഔദ്യോഗികമായി ഏറ്റെടുക്കും.

ജൂനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിരന്തര ആവശ്യപ്രകാരമാണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പൊലീസ് ആസ്ഥാനത്ത് വെച്ച് യോഗം വിളിച്ചിരിക്കുന്നത്.നേരിട്ട് ഐപിഎസ് ഇല്ലാത്തവരെ ജില്ലാ പോലീസ് മേധാവിമാരാക്കുന്ന സര്‍ക്കാരിന്റെ നടപടി ശരിയല്ലന്ന നിലപാടിലാണ് ജൂനിയര്‍ ഐപിഎസുകാര്‍. പ്രതിഷേധം അവര്‍ യോഗത്തില്‍ ഉന്നയിക്കും. ലോക്നാഥ് ബെഹ്റ പോലീസ് മേധാവി സ്ഥാനത്തുംവിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തും ഒരേ സമയം ഇരിക്കുന്നതില്‍ ചില മുതിര്‍ന്ന ഐപിഎസുകാര്‍ക്ക് മുറുമുറുപ്പുണ്ട്.ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടാവാനാണ് സാധ്യത.

TAGS :

Next Story