Quantcast

സിനാൻ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

MediaOne Logo

Sithara

  • Published:

    25 March 2018 8:51 AM GMT

സിനാൻ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
X

സിനാൻ വധക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിനാനെ സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു നിർത്തി കുത്തികൊല്ലുകയായിരുന്നു എന്നാണ് പരാതി

കാസർകോട്ടെ പ്രമാദമായ സിനാൻ വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെവിട്ടത്. പ്രിതകൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

2008 ഏപ്രിൽ 16ന് ദേശീയപാതക്ക് സമീപം ആനബാഗിലു അശോക് നഗർ റോഡിലാണ് സിനാൻ കുത്തേറ്റ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിനാനെ സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു നിർത്തി കുത്തികൊല്ലുകയായിരുന്നു എന്നാണ് പരാതി. 48 സാക്ഷികളിൽ 23 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്ക് വേണ്ടി ബിജെപി മുൻ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി എസ് ശ്രീധരൻ പിള്ള ഹാജരായി. തെളിവുകൾ പൊലീസ് കാര്യക്ഷമമായി ശേഖരിച്ചില്ലെന്ന് പരാതിയുണ്ട്.

കേസിൽ പ്രതികളായ അണങ്കൂർ ജെപി കോളനിയിലെ ജ്യോതിഷ്, അടുക്കത്ത് ബയൽ സ്വദേശികളായ കിരൺ കുമാർ, നിതിൻ കുമാർ എന്നിവാരെയാണ് കോടതി വെറുതെ വിട്ടത്. 2008 ഏപ്രിൽ മാസം കാസര്‍കോട് തുടർച്ചയായുണ്ടായ കൊലപാതക പരമ്പരയിലാണ് മുഹമ്മദ് സിനാന് ജീവൻ നഷ്ടമായത്.

TAGS :

Next Story