Quantcast

മമ്പാട് മിച്ചഭൂമിയില്‍ ഭൂരഹിതരുടെ കുടില്‍ക്കെട്ടി സമരം

MediaOne Logo

Khasida

  • Published:

    27 March 2018 8:57 PM IST

മമ്പാട് മിച്ചഭൂമിയില്‍ ഭൂരഹിതരുടെ കുടില്‍ക്കെട്ടി സമരം
X

മമ്പാട് മിച്ചഭൂമിയില്‍ ഭൂരഹിതരുടെ കുടില്‍ക്കെട്ടി സമരം

സിപിഎം നേതൃത്വത്തിലാണ് അഞ്ചേക്കറോളം വരുന്ന ഭൂമി പിടിച്ചെടുത്തത്.

മലപ്പുറം മമ്പാട് മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു. സിപിഎം നേതൃത്വത്തിലാണ് അഞ്ചേക്കറോളം വരുന്ന ഭൂമി പിടിച്ചെടുത്തത്.

മമ്പാട് കൊറത്തിയാര്‍പൊയിലിലെ ഭൂമിയാണ് പിടിച്ചെടുത്ത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 80ഓളം കുടുംബങ്ങളാണ് ഇവിടെ കുടില്‍കെട്ടി താമസം തുടങ്ങിയത്. ഈ ഭൂമിക്കായി സ്വകാര്യ വ്യക്തി അവകാശമുന്നയിച്ചതോടെയാണ് സിപിഎം സമരം ആരംഭിച്ചത്. മമ്പാട് പഞ്ചായത്തിലെ ഭൂരഹിതര്‍ക്ക് ഈ ഭൂമി പൂര്‍ണ്ണമായും പതിച്ചുനല്‍കുമെന്നാണ് സിപിഎം നേതൃത്വം അവകാശപെടുന്നത്

മിച്ചഭൂമിയില്‍ കെടി നാട്ടിയശേഷഷം ഭൂമി പിടിച്ചതായി സിപിഎം പ്രഖ്യാപിച്ചു.യുഡിഎഫ് ഭരണകാലത്ത് പട്ടയം ലഭിച്ചിട്ടും ഭൂമി ലഭികാത്ത നിരവധിപേരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ കുടുതല്‍ സമരക്കാരെ ഇവിടെയെത്തിച്ച് വീടു നിര്‍മ്മാണം തുടങ്ങനാണ് സിപിഎം തീരുമാനം

TAGS :

Next Story