Quantcast

ആവശ്യത്തിന് സ്റ്റാഫില്ല; കോഴിക്കോട് ആര്‍ എസ് ബി വൈ ഫാര്‍മസിയില്‍ അര്‍ധരാത്രിയിലും ക്യൂ

MediaOne Logo

Khasida

  • Published:

    1 April 2018 6:38 AM GMT

ആവശ്യത്തിന് സ്റ്റാഫില്ല; കോഴിക്കോട് ആര്‍ എസ് ബി വൈ ഫാര്‍മസിയില്‍ അര്‍ധരാത്രിയിലും ക്യൂ
X

ആവശ്യത്തിന് സ്റ്റാഫില്ല; കോഴിക്കോട് ആര്‍ എസ് ബി വൈ ഫാര്‍മസിയില്‍ അര്‍ധരാത്രിയിലും ക്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് രോഗികള്‍ക്ക് ദുരിതം

കോഴിക്കോട് മെ‍ഡിക്കല്‍ കോളജില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള മരുന്ന് ലഭിക്കാന്‍ രോഗികള്‍ കാത്തുനില്‍ക്കുന്നത് പത്തും പന്ത്രണ്ടും മണിക്കൂറാണ്. കഴിഞ്ഞ ദിവസം രാവിലെ ക്യൂ നിന്നവര്‍ക്ക് അര്‍ധരാത്രിയായിട്ടും മരുന്ന് ലഭിച്ചില്ല. ആവശ്യത്തിന് സ്റ്റാഫും മറ്റു സൌകര്യങ്ങളുമില്ലാത്തതാണ് കാരണം.

രാത്രി പന്ത്രണ്ട് മണിക്ക് മെഡിക്കല്‍ കോളജിലെ ആര്‍ എസ് ബി വൈ ഫാര്‍മസിക്കു മുന്‍പിലുള്ള വരിയാണിത്. രാവിലെ പത്ത് മുതല്‍ കാത്തുനില്‍ക്കുകയാണ് പലരും. നേരത്തേ ഡിസ്ചാര്‍ജ് ആയവര്‍ പോലും പന്ത്രണ്ട് മണിക്കൂറായി ക്യൂവിലാണ്.

രണ്ട് ഫാര്‍മസിസ്റ്റുകളാണ് ഇവിടെയുളളത്. രാത്രിയായപ്പോള്‍ ഒരാള്‍ മാത്രം. രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആകെയുള്ള ഒരു കമ്പ്യൂട്ടറും ഇടക്ക് പണിമുടക്കിയതോടെ ദുരിതം ഇരട്ടിച്ചു.

TAGS :

Next Story