Quantcast

ചടയമംഗലത്ത് വാശിയേറിയ പോരാട്ടം

MediaOne Logo

admin

  • Published:

    2 April 2018 7:07 AM GMT

ചടയമംഗലത്ത് വാശിയേറിയ പോരാട്ടം
X

ചടയമംഗലത്ത് വാശിയേറിയ പോരാട്ടം

പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ അത്യധികം വാശിയേറിയ പോരാട്ടത്തിലേക്കാണ് ചടയമംഗലം മണ്ഡലം നീങ്ങുന്നത്.

പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ അത്യധികം വാശിയേറിയ പോരാട്ടത്തിലേക്കാണ് ചടയമംഗലം മണ്ഡലം നീങ്ങുന്നത്. സിപിഐയുടെ സിറ്റിംഗ് സീറ്റാണെങ്കിലും എം എം ഹസ്സന് മികച്ച മത്സരം ചടയമംഗലത്ത് കാഴ്ച്ചവയ്ക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എം എം ഹസനുവേണ്ടി യുഡിഎഫ് ഒറ്റക്കെട്ടായി ഇറങ്ങിയതോടെ തുടക്കത്തില്‍ പ്രചാരണ രംഗത്ത് ഉണ്ടായ ആലസ്യം മാറ്റിവച്ച് ഇടത് പ്രവര്‍ത്തകരും മണ്ഡലത്തില്‍ സജ്ജീവമായി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചടയമംഗലം കുലുങ്ങിയില്ല. അന്നത്തെ ഇടത് സ്ഥാനാര്‍ത്ഥിയായ എം എ ബേബിയെ സ്വന്തം തട്ടകമായ കുണ്ടറവരെ കൈവിട്ടപ്പോള്‍ ചടയമംഗലം ആറായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ചു. മണ്ഡലത്തിന്റെ ഈ ഇടത് അനുഭാവത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് മുല്ലക്കര രത്‌നാകരന്‍ മൂന്നാം അംഗത്തിന് ഇറങ്ങുന്നത്.

എന്നാല്‍ കഴിഞ്ഞ തവണത്തേത് പോലെയൊരു അനായാസ വിജയം മുല്ലക്കരയ്ക്ക് ഇത്തവണ ഉണ്ടാകില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. മൂന്നാം തവണയും ചടയമംഗലത്തെ സ്ഥാനാര്‍ത്ഥിത്വം മുല്ലക്കര നേടിയെടുത്തപ്പോള്‍ പ്രദേശിക തലത്തിലെ ചില പ്രമുഖനേതാക്കള്‍ക്ക് വിയോജിപ്പുണ്ടായതാണ് ഇതിന് കാരണം. കഴിഞ്ഞ രണ്ട് തവണയും മുല്ലക്കരയുടെ പ്രചാരണത്തിന് അരയുംതലയും മുറുക്കി ഇറങ്ങിയ പ്രദേശിക നേതാക്കള്‍ പലരും ഇത്തവണ രംഗത്തില്ല എന്നതും വസ്തുതയാണ്. ഇവിടെയാണ് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ എംഎം ഹസന്റെ പ്രസക്തി യുഡിഎഫ് ചൂണ്ടിക്കാണിക്കുന്നത്. വികസന രാഷ്ട്രീയം മുന്നോട്ട് വയ്ക്കുമ്പോള്‍ മികച്ച മത്സരം കാഴ്ച്ചവെയ്ക്കാനാകുമെന്നാണ് ഹസ്സന്റെ പ്രതീക്ഷ


ഒരുകൈ നോക്കാനുറച്ച് തന്നെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ശിവദാസനും മത്സരരംഗത്ത് എത്തിയിരിക്കുന്നത്. ബിജെപി വോട്ടുകള്‍ ചോരരുത് എന്നതാണ് നേതൃത്വം ശിവദാസനെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം. ബിജെപി പാളയത്തില്‍ ചോര്‍ച്ച ഉണ്ടായില്ലെങ്കില്‍ അതിന്റെ നഷ്ടം മുല്ലക്കരയ്ക്ക തന്നെയായിരിക്കും.

TAGS :

Next Story