Quantcast

നക്സൽ വർഗീസ് കുറ്റവാളിയല്ലെന്ന് എം.എ. ബേബി

MediaOne Logo

Ubaid

  • Published:

    3 April 2018 3:43 PM IST

നക്സൽ വർഗീസ് കുറ്റവാളിയല്ലെന്ന് എം.എ. ബേബി
X

നക്സൽ വർഗീസ് കുറ്റവാളിയല്ലെന്ന് എം.എ. ബേബി

കൊലക്കേസിലും കവർച്ചക്കേസിലും പ്രതിയായ കൊടുംകുറ്റവാളിയായിരുന്നു നക്സൽ വർഗീസെന്നും പോലീസുമായുള്ള ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്

നക്സല്‍ വര്‍ഗീസിനെതിരായ സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിഷയത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന് തെറ്റുപറ്റിയെന്ന് ബേബി പറഞ്ഞു. വര്‍ഗീസിനെ കുറ്റവാളിയായി ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലം അതുപോലെ സമര്‍പ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും എം എ ബേബി പറഞ്ഞു.


കൊലക്കേസിലും കവർച്ചക്കേസിലും പ്രതിയായ കൊടുംകുറ്റവാളിയായിരുന്നു നക്സൽ വർഗീസെന്നും പോലീസുമായുള്ള ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. വർഗീസിന്‍റെ മരണത്തിൽ ബന്ധുക്കൾക്കു സർക്കാർ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ലെന്നും ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ആർ. സന്തോഷ് കുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

TAGS :

Next Story