Quantcast

ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിജിപി

MediaOne Logo

admin

  • Published:

    4 April 2018 1:11 PM GMT

ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിജിപി
X

ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിജിപി

ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ക്ക് ലോക്നാഥ് ബെഹ്റ കത്തയച്ചു.ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണന്ന വെളിപ്പെടുത്തല്‍ ഉണ്ടായതിന്റ പശ്ചാത്തലത്തിലാണ് നടപടി.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ തലശ്ശേരി ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിജിപി. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ക്ക് ലോക്‍നാഥ് ബെഹ്റ കത്തയച്ചു. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണന്ന വെളിപ്പെടുത്തല്‍ ഉണ്ടായതിന്റ പശ്ചാത്തലത്തിലാണ് നടപടി.

സിപിഎം നേതാവ് പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ വധക്കേസിന് പിന്നില്‍ ആര്‍എസ്എസ് ആണന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. മാഹി ചെമ്പ്ര സ്വദേശിയായ സുബീഷ് പോലീസിനോട് പറഞ്ഞത് താനുംഇരിങ്ങാലക്കുട സ്വദേശിയായ ഒരു പ്രാചാരകും, ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാക്കളായ ശശിയും, മനോജും ചേര്‍ന്നാണ് കൊലചെയ്തതെന്നാണ്.ഇതിന്റെ വീഡിയോ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയിരുന്നു.വീഡിയോ പരിശോധിച്ചതിന് ശേഷമാണ് ഇക്കാര്യം കൂടി ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്ന് ഡിജിപി സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടത്.

2006 ഒക്ടോബര്‍ 22-ന് പുലര്‍ച്ചെയാണ് മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയത്. ഡി.ജി.പിയുടെ ആവിശ്യം സി.ബി.ഐ അംഗീകരിച്ചാല്‍ കേസില്‍ അത് വഴിത്തിരിവാകും.

TAGS :

Next Story