Quantcast

തോമസ് ചാണ്ടി മന്ത്രിയാകും

MediaOne Logo

Ubaid

  • Published:

    7 April 2018 4:24 AM IST

എല്‍.ഡി.എഫ് യോഗത്തിന്‍റേതാണ് തീരുമാനം. നാളെ വൈകീട്ട് നാല് മണിക്കാണ് തോമസ് ചാണ്ടിയുടെ സത്യപ്രതിഞ്ജ.

കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി എൻസിപിയുടെ പുതിയ മന്ത്രിയാകും.എൽഡിഎഫ് യോഗമാണ് തീരുമാനമെടുത്തത് .ഫോൺ വിളി വിവാദത്തിൽ കുടുങ്ങി എകെ ശശീന്ദ്രൻ രാജിവെച്ച പശ്ചാത്തലത്തിലാണ് തോമസ് ചാണ്ടി മന്ത്രിയായെത്തുന്നത്

എൽഡിഎഫ് യോഗത്തിന് മുന്നോടിയായി എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ മുഖ്യമന്ത്രിയുമായും തോമസ് ചാണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ചർച്ചനടത്തിയിരുന്നു.തോമസ് ചാണ്ടിയെ മന്ത്രിയാക്കാമെന്ന നിർണ്ണായക തീരുമാനം ഉരുത്തിരിഞ്ഞത് ഈ ചർച്ചകളിലാണ്.ഇതിന് പിന്നാലെ ചേർന്ന എൽഡിഎഫിൻറ അടിയന്തരയോഗം തീരുമാനത്തിന് അംഗീകാരം നൽകി. യോഗത്തിൽ എല്ലാ കക്ഷികളും എൻസിപി നേതൃത്വത്തിൻറ ആവശ്യത്തെ പിന്തുണച്ചു.തീരുമാനത്തിൽ സന്തോഷമുണ്ടെന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം. എകെ ശശിന്ദ്രനും മുന്നണി തീരുമാനത്തെ സ്വാഗതം ചെയ്തു


നാളെ വൈകീട്ട് നാല് മണിക്കാണ് തോമസ് ചാണ്ടിയുടെ സത്യപ്രതിഞ്ജ.എകെ ശശീന്ദ്രൻ കൈകാര്യം ചെയ്ത ഗതാഗത വകുപ്പു തന്നെയാണ് തോമസ് ചാണ്ടിക്കും ലഭിക്കുക.

അഭിനന്ദിച്ച് എ കെ ശശീന്ദ്രന്‍

തോമസ് ചാണ്ടിയെ അഭിനന്ദിച്ച് എ കെ ശശീന്ദ്രന്‍. മന്ത്രിസ്ഥാനത്തെ സംബിന്ധിച്ച വിവാദങ്ങള്‍ ഇതോടെ അവസാനിക്കുകയാണ്. നാളെ നടക്കുന്ന സത്യപ്രതി‍ഞ്ജാ ചടങ്ങില്‍ പങ്കെടുക്കുമെന്നും ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

TAGS :

Next Story