Quantcast

ആറന്‍മുള വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി മരവിപ്പിച്ചതായി കുമ്മനം

MediaOne Logo

Damodaran

  • Published:

    9 April 2018 12:33 AM IST

ആറന്‍മുള വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി മരവിപ്പിച്ചതായി കുമ്മനം
X

ആറന്‍മുള വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതി മരവിപ്പിച്ചതായി കുമ്മനം

ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രിയുടെ കത്ത് കുമ്മനം മാധ്യമങ്ങള്‍ക്ക് നല്‍കി. എക്സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് കെജിഎസ് ഗ്രൂപ്പ്

ആറന്‍മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം നല്‍കിയ അനുമതി മരവിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രിയുടെ കത്ത് കുമ്മനം മാധ്യമങ്ങള്‍ക്ക് നല്‍കി. എക്സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് കെജിഎസ് ഗ്രൂപ്പ് പഠന അനുമതി സന്പാദിച്ചത്. അനുമതി പുനപരിശോധിക്കുന്നതിന് എക്സ്പെര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയെ സമീപിക്കുമെന്നും കുമ്മനം കൊച്ചിയില്‍ പറഞ്ഞു.

TAGS :

Next Story