Quantcast

ജലമെന്തെന്ന് തമിഴരും മലയാളികളും ഒരുമിച്ചിരുന്ന് പഠിച്ചു

MediaOne Logo
ജലമെന്തെന്ന് തമിഴരും മലയാളികളും ഒരുമിച്ചിരുന്ന് പഠിച്ചു
X

ജലമെന്തെന്ന് തമിഴരും മലയാളികളും ഒരുമിച്ചിരുന്ന് പഠിച്ചു

ജലത്തെക്കുറിച്ച് പഠിക്കാന്‍ മലയാളികളും തമിഴരുമായ വിദ്യാര്‍ഥികള്‍ക്ക് സംയുക്ത ക്യാമ്പ്

ജലത്തെക്കുറിച്ച് പഠിക്കാന്‍ മലയാളികളും തമിഴരുമായ വിദ്യാര്‍ഥികള്‍ക്ക് സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് പാലക്കാട് ചിറ്റൂരില്‍ നടന്നു. ജലത്തിന്റെ പേരില്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും നടക്കുന്ന സമയത്ത് സൌഹൃദത്തിന്റെ വ്യത്യസ്ത മാതൃകയായിരുന്നു മൂന്നു ദിവസത്തെ ക്യാമ്പ്.

തമിഴ്‍നാട് സയന്‍സ് ഫോറവും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തമിഴ്‍നാട്ടിലെ തിരുപ്പൂരില്‍ നിന്നും 110 വിദ്യാര്‍ഥികളാണ് ചിറ്റൂരിലെ ക്യാമ്പിനെത്തിയത്. മലയാളികളായ 110 വിദ്യാര്‍ഥികളും ക്യാമ്പിലുണ്ടായിരുന്നു. തിരുപ്പൂരില്‍ നിന്നു വന്ന തമിഴ് വിദ്യാര്‍ഥികള്‍ ചിറ്റൂരിലെ മലയാളി വിദ്യാര്‍ഥികളുടെ വീടുകളിലാണ് രാത്രി താമസിച്ചത്. പരസ്പരം കൂടിച്ചേര്‍ന്ന് അവര്‍ ജലത്തെക്കുറിച്ചുള്ള പുതിയ പാഠങ്ങള്‍ പഠിച്ചു.

ഭൂമിയിലെ ജലത്തിന്റെ അളവ്, ജലത്തിന്റെ രാസഗുണങ്ങള്‍, തണ്ണീര്‍തടങ്ങളുടെ പ്രധാന്യം, ജലവും രോഗങ്ങളും, ജലവും സംസ്കാരവും തുടങ്ങിയവയാണ് ക്യാമ്പിലെ പഠന വിഷയങ്ങള്‍.

നവംബര്‍ 11 മുതല്‍ മൂന്നുദിവസമാണ് തിരുപ്പൂരില്‍ ക്യാമ്പ് നടക്കുക.

TAGS :

Next Story