Quantcast

പതിവ് തെറ്റിക്കാതെ ഇത്തവണയും റബീഹുള്ളയുടെ ഓണം,പെരുന്നാള്‍ കിറ്റുകള്‍

MediaOne Logo

Jaisy

  • Published:

    10 April 2018 1:08 PM IST

പതിവ് തെറ്റിക്കാതെ ഇത്തവണയും റബീഹുള്ളയുടെ ഓണം,പെരുന്നാള്‍ കിറ്റുകള്‍
X

പതിവ് തെറ്റിക്കാതെ ഇത്തവണയും റബീഹുള്ളയുടെ ഓണം,പെരുന്നാള്‍ കിറ്റുകള്‍

ഇത്തവണ റബീഹുള്ളയും കുടുംബവും നേരിട്ടെത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്തത്

പതിനൊന്ന് വര്‍ഷമായി തുടരുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. ഓണം പെരുന്നാള്‍ കിറ്റുകള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്താണ് ശിഫ അല്‍ജസീറ ചെയര്‍മാന്‍ റബീഹുള്ളയുടെ ആഘോഷം. ഇത്തവണ റബീഹുള്ളയും കുടുംബവും നേരിട്ടെത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

11 വര്‍ഷമായി റബീഹുളള മുടങ്ങാതെ ഓണം-പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.ഇത്തവണത്തെ കിറ്റുകള്‍ വിതരണം ചെയ്യാന്‍ റബീഹുള്ളയും കുടുംബവും നേരിട്ടെത്തി. എല്ലാ വിഭവങ്ങളും അടങ്ങി പെരുന്നാള്‍ ഓണ കിറ്റുകള്‍ വീട്ടിലെത്തിച്ചു നല്‍കി. സ്വന്തം നാടായ കോഡൂരിലെ നിര്‍ധനരായ എല്ലാവരിലേക്കും തന്റെ സഹായം എത്തിയിട്ടുണ്ടെന്ന് റബീഹുളള പറഞ്ഞു. പെരുന്നാളും ഓണവും ഒരുമിച്ചത്തിയത് മതസൌഹാര്‍ദ്ദത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും റബീഹുളള പറഞ്ഞു.

TAGS :

Next Story