Quantcast

കൊച്ചി കാന്‍സര്‍ സെന്‍റര്‍ ഒപി വിഭാഗത്തില്‍ ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

MediaOne Logo

Sithara

  • Published:

    12 April 2018 10:48 PM GMT

കൊച്ചി കാന്‍സര്‍ സെന്‍റര്‍ ഒപി വിഭാഗത്തില്‍ ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി കാന്‍സര്‍ സെന്‍റര്‍ ഒപി വിഭാഗത്തില്‍ ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി കാന്‍സര്‍ സെന്റര്‍ തുടങ്ങണമെങ്കില്‍ ഒപി വിഭാഗം ആദ്യം തുടങ്ങണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ജെ ബി കോശി.

കൊച്ചി കാന്‍സര്‍ സെന്റര്‍ തുടങ്ങണമെങ്കില്‍ ഒപി വിഭാഗം ആദ്യം തുടങ്ങണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ജെ ബി കോശി. ഇതിനാവശ്യമായ ഓങ്കോളജിസ്റ്റിനെ നിയമിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളജ് ക്യാമ്പസിലുള്ള കൊച്ചി കാന്‍സര്‍ സെന്ററിന് അനുവദിച്ച സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് കമ്മീഷന്റെ പ്രതികരണം.

രാവിലെ 10 മണിക്കാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് ജെ ബി കോശി കൊച്ചി കാന്‍സര്‍ സെന്ററിന് അനുവദിച്ച സ്ഥലം സന്ദര്‍ശിച്ചത്. കാന്‍സര്‍ സെന്റര്‍ തുടങ്ങണമെങ്കില്‍ ഒപി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കണം. ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായും കമ്മീഷന്‍ വിലയിരുത്തി. എന്നാല്‍ അര്‍ബുദ രോഗ ചികിത്സാ വിദഗ്ധരെ നിയമിച്ചാല്‍ മാത്രമേ ഒപി ആരംഭിക്കാന്‍ കഴിയൂ.

ചികിത്സാ ഉപകരണങ്ങള്‍ എത്തിച്ചതില്‍ എന്തെങ്കിലും പാളിച്ചകളുണ്ടെങ്കില്‍ അതു പരിഹരിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. കഴിഞ്ഞ മെയ് 27ന് കൊച്ചിയില്‍ നടന്ന സിറ്റിങില്‍ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിനും കാന്‍സര്‍ സെന്ററിനും വേണ്ടി ആരും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് സ്ഥലം സന്ദര്‍ശിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

TAGS :

Next Story