Quantcast

എടിഎം തട്ടിപ്പിലെ അഞ്ചാമനെ തിരിച്ചറിഞ്ഞു

MediaOne Logo

Subin

  • Published:

    13 April 2018 1:19 AM GMT

എടിഎം തട്ടിപ്പിലെ അഞ്ചാമനെ തിരിച്ചറിഞ്ഞു
X

എടിഎം തട്ടിപ്പിലെ അഞ്ചാമനെ തിരിച്ചറിഞ്ഞു

എടിഎം സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കോസ്‌നിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ ഈ മാസം 11ന് വിദേശത്തേക്ക് കടന്നു. ഇസ്താംബൂളിലേക്ക് കടന്നതായാണ് സൂചന.

എടിഎം തട്ടിപ്പ് നടത്തിയ സംഘത്തിലെ അഞ്ചാമനെ തിരിച്ചറിഞ്ഞു. റുമേനിയന്‍ പൗരന്‍ കോസ്‌നിയാണ് സംഘത്തിലെ അഞ്ചാമന്‍. ഇയാള്‍ വിദേശത്തേക്ക് കടന്നു. അറസ്റ്റിലായ ഗബ്രിയേല്‍ മരിയനുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്

ഹൈടെക് എടിഎം തട്ടിപ്പ് നടത്തിയ സംഭവത്തിലെ അഞ്ചാമനെക്കുറിച്ചുളള വ്യക്തമായ വിവരങ്ങളും പൊലീസിന് ലഭിച്ചു. ഗബ്രിയേല്‍ അറസ്റ്റിലായതിനു ശേഷം മുംബൈയില്‍ പണം പിന്‍വലിച്ചത് സംഘത്തിലെ അഞ്ചാമനായ കോസ്‌നിയാണ്. എടിഎം സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കോസ്‌നിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ ഈ മാസം 11ന് വിദേശത്തേക്ക് കടന്നു. ഇസ്താംബൂളിലേക്ക് കടന്നതായാണ് സൂചന.

ഗബ്രിയേല്‍ ഉള്‍പ്പെടെയുളളവരാണ് കേരളത്തിലെത്തി തട്ടിപ്പിന് പദ്ധതികള്‍ തയ്യാറാക്കിയതും അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതും. കോസ്‌നി കേരളത്തിലെത്തിയിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഘത്തിന് ഏതെങ്കിലും വിധത്തിലുളള പ്രാദേശിക സഹായം ലഭിച്ചതായി കരുതുന്നില്ലെന്നും പൊലീസ് പറഞ്ഞു

കോസ്‌നി പണം പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘം ഗബ്രിയേലിനെ കാണിച്ചു. കോസ്‌നിയെ അറിയില്ലെന്നാണ് ഗബ്രിയേല്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. വിദേശത്തേക്ക് കടന്ന പ്രതികളെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

TAGS :

Next Story