Quantcast

ആര്‍ എസ് എസ് ശാഖകള്‍ ശക്തമാണ്, ഇനിയും ശക്തമാക്കുമെന്ന് കുമ്മനം

MediaOne Logo

Khasida

  • Published:

    13 April 2018 9:13 PM IST

ആര്‍ എസ് എസ് ശാഖകള്‍ ശക്തമാണ്, ഇനിയും ശക്തമാക്കുമെന്ന് കുമ്മനം
X

ആര്‍ എസ് എസ് ശാഖകള്‍ ശക്തമാണ്, ഇനിയും ശക്തമാക്കുമെന്ന് കുമ്മനം

ക്ഷേത്രങ്ങള്‍ ആയുധപുരകളാക്കുന്നുവെന്ന് മന്ത്രിയ്ക്ക് ആരോപണമുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പിന് പരാതി നല്‍കണമെന്ന്

ക്ഷേത്രങ്ങള്‍ ആയുധപുരകളാക്കുന്നുവെന്ന് മന്ത്രിയ്ക്ക് ആരോപണമുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പിന് പരാതി നല്‍കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. നിയമവിധേയമായാണ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ എസ് എസ് ശാഖകള്‍ ശക്തമാണ്, ഇനിയും ശക്തമാക്കും. ക്ഷേത്രങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡുണ്ട്. മന്ത്രി ഇക്കാര്യത്തില്‍ ഇടപ്പെടേണ്ടതില്ല. ജാതിയില്ല എന്ന് പറയുന്ന എം എല്‍ എമാര്‍ പട്ടികജാതി സംവരണത്തിലൂടെ ലഭിച്ച സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നും കുമ്മനം കോഴിക്കോട് പറഞ്ഞു.

TAGS :

Next Story