Quantcast

ബിജെപി ദേശീയ കൌണ്‍സില്‍: നരേന്ദ്രമോദി നാളെ കോഴിക്കോട്

MediaOne Logo

Khasida

  • Published:

    15 April 2018 1:00 PM GMT

ബിജെപി ദേശീയ കൌണ്‍സില്‍: നരേന്ദ്രമോദി നാളെ കോഴിക്കോട്
X

ബിജെപി ദേശീയ കൌണ്‍സില്‍: നരേന്ദ്രമോദി നാളെ കോഴിക്കോട്

എല്‍കെ അദ്വാനിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും നാളെ രാവിലെയോടെ കേരളത്തിലെത്തും

ബിജെപി ദേശീയ കൌണ്‍സിലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. പ്രത്യേക വിമാനത്തിലാണ് നരേന്ദ്രമോദി എത്തുക. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ദേശീയ കൌണ്‍സിലില്‍ പങ്കെടുക്കാനായി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും നാളെ രാവിലെയോടെ കേരളത്തിലെത്തും. ചാര്‍ടേഡ് ഫ്ലൈറ്റില്‍ കരിപ്പൂരിലെത്തുന്ന ഇവര്‍ കാര്‍മാര്‍ഗമാണ് കൌണ്‍സില്‍ നടക്കുന്ന വേദിയായ കടവ് റിസോര്‍ട്ടിലെത്തുക. ഉച്ചയ്ക്ക് ശേഷമാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. മൂന്നേമുക്കാലിന് കരിപ്പൂരിലെത്തുന്ന മോദിയെ ഹെലികോപ്റ്ററില്‍ വിക്രം മൈതാനിയിലെത്തിക്കും. അവിടെനിന്നും റോഡ്മാര്‍ഗ്ഗം പൊതുസമ്മേളനം നടക്കുന്ന ബീച്ചിലെ വേദിയിലേക്കെത്തും. നാല് മണിക്കാണ് പൊതു സമ്മേളനം. അതിന് ശേഷം പഴയകാല പ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങിലും മോദി പങ്കെടുക്കും.

TAGS :

Next Story