Quantcast

കർഷകരും മത്സ്യത്തൊഴിലാളികളും ഒരുപോലെ ദുരിതം അനുഭവിക്കുന്നവര്‍: രാഹുൽ

MediaOne Logo

Sithara

  • Published:

    15 April 2018 9:01 AM IST

ഓഖി ദുരന്തത്തിൽ നിന്ന് സർക്കാർ പാഠം പഠിക്കണമെന്നും ഭാവിയിൽ ദുരന്തം ഒഴിവാക്കാൻ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

രാജ്യത്തെ കർഷകരും മത്സ്യത്തൊഴിലാളികളും ഒരേ പോലെ ദുരിതം അനുഭവിക്കുന്നവരാണെന്ന് രാഹുൽ ഗാന്ധി. ഓഖി ദുരന്തത്തിൽ നിന്ന് സർക്കാർ പാഠം പഠിക്കണമെന്നും ഭാവിയിൽ ദുരന്തം ഒഴിവാക്കാൻ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. തമിഴ്നാടിലെ ചിന്നത്തുറെയും രാഹുല്‍ സന്ദര്‍ശിക്കും

രാവിലെ 11.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി ആദ്യം പോയത് പൂന്തുറയിലേക്ക്. അവിടെ മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് രാഹുല്‍ പ്രസംഗം തുടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ ദുരിതത്തെ കര്‍ഷകരുടെ പ്രതിസന്ധികളോട് ഉപമിച്ച രാഹുല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ഏറ്റുപറഞ്ഞു.

"ദുരന്തത്തില്‍ നിന്ന് എല്ലാവരും പാഠമുള്‍ക്കൊള്ളണം. മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ മെച്ചപ്പെട്ട സംവിധാനം ഒരുക്കണം. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും അവസ്ഥ ഒന്നുതന്നെ. രണ്ട് സമൂഹങ്ങള്‍ക്കും ദുരിതകാലമാണ്. ഫിഷറീസ് മന്ത്രാലയം തുടങ്ങേണ്ട കാലം അതിക്രമിച്ചു"- രാഹുല്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ അടുത്തുചെന്ന് അവരെ ആശ്വസിപ്പിച്ച രാഹുല്‍ അര്‍ഹമായ നഷ്ടപരിഹാരം നേടിത്തരാന്‍ പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ഇടപെടുമെന്ന ഉറപ്പും നല്‍കിയാണ് മടങ്ങിയത്.

TAGS :

Next Story