ഖസാക്കിന്റെ ഇതിഹാസം നാടകം ഇതിഹാസ ഭൂമിയിലേക്ക്

ഖസാക്കിന്റെ ഇതിഹാസം നാടകം ഇതിഹാസ ഭൂമിയിലേക്ക്
ഈ മാസം 29 മുതല്‍ മെയ് 1 വരെയാണ് തസ്രാക്ക് ഫെസ്റ്റ്
ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം നാടകം ഇതിഹാസ ഭൂമിയിലേക്ക്. പാലക്കാട് ഗ്രാമ്യയുടെ ആഭിമുഖ്യത്തില്‍ നടന്ന തസ്രാക്ക് ഫെസ്റ്റിനോടനുബന്ധിച്ച് നാടകം വിക്ടോറിയ കോളജ് മൈതാനിയില്‍ അരങ്ങേറും.
ഈ മാസം 29 മുതല്‍ മെയ് 1 വരെയാണ് തസ്രാക്ക് ഫെസ്റ്റ്. ഇരുപത്തൊമ്പതിന് മന്ത്രി എകെ ബാലന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം.ബി രാജേഷ് എംപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മൂന്ന് ദിവസവും ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം നാടകം അരങ്ങേറും. മേയ് ഒന്നിന് നടക്കുന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ സംഗമം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ ഭാഗങ്ങളില്‍ നിന്ന് നാടകം കാണാനെത്തുന്നവര്‍ക്ക് തസ്രാക്ക് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Adjust Story Font
16

