Quantcast

കുറവ് പോളിങ് കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍

MediaOne Logo

Sithara

  • Published:

    17 April 2018 4:36 AM GMT

കുറവ് പോളിങ് കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍
X

കുറവ് പോളിങ് കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍

കൊണ്ടോട്ടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കുറഞ്ഞ പോളിങാണ് ഇന്നലെ നടന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിലുണ്ടായത്. കൊണ്ടോട്ടി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലമായ വേങ്ങരയിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്.

71.21 ശതമാനമായിരുന്നു 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിങ്. ഉപതെരഞ്ഞെടുപ്പില്‍ അത് 70.41 ആയി ചുരുങ്ങി. മുസ്ലിം ലീഗിന്‍റെ ശക്തികേന്ദ്രങ്ങളായ കൊണ്ടോട്ടിയിലും മഞ്ചേരിയിലും ഉയര്‍ന്ന പോളിങ് നടന്നത് മുസ്ലിം ലീഗിന് ആശ്വാസമായി. കൊണ്ടോട്ടിയില്‍ 73.75 ശതമാനമാണ് പോളിങ്. മഞ്ചേരിയില്‍ 71.86 ശതമാനവും. ഇടതുമുന്നണിക്ക് പ്രതീക്ഷയുള്ള പെരിന്തല്‍മണ്ണയിലും മങ്കടയിലും പോളിങ് ശതമാനം കുറവാണ്. പെരിന്തല്‍മണ്ണയില്‍ 70.56 ശതമാനമാണ് പോളിങ്. മങ്കടയില്‍ 68.58 ശതമാനവും. ഈ രണ്ട് മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സംസ്ഥാനത്ത് തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയ മണ്ഡലങ്ങളാണ് വേങ്ങരയും മലപ്പുറവും. ഉപതെരഞ്ഞെടുപ്പില്‍ ഈ രണ്ട് മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് പോളിങുള്ളത്. മലപ്പുറത്ത് 69.07ഉം വേങ്ങരയില്‍ 67.70വും. ഇത് തങ്ങളുടെ ഭൂരിപക്ഷം കുറക്കുമോ എന്ന് മുസ്ലിം ലീഗിന് ആശങ്കയുണ്ട്. ബിജെപിക്ക് കൂടുതല് വോട്ടുകളുള്ള വള്ളിക്കുന്നില് 71.33 ശതമാനമാണ് പോളിങ്. തങ്ങളുടെ വോട്ടുകളെല്ലാം പോള് ചെയ്യപ്പെട്ടെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശ വാദം. ഫലമറിയാന്‍ ഈ മാസം തിങ്കളാഴ്ച വരെ കാത്തിരിക്കണം.

TAGS :

Next Story